0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

അറിവുകളുമായി സാറിന്‍റെയൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു.... കിട്ടിയ സമയത്തിനുള്ളില്‍ വൈഷ്ണവ് എന്ന വ്യക്തി എന്നെ ഒരുപാട് അകര്‍ഷിച്ചിരുന്നു. ഇനിയും ഒരുപാട് സമയം കുടെ നടക്കാന്‍ തോന്നി. ഞാന്‍ അറിയാതെ പഴയ ആ പാവം നാട്ടുപുറത്തുകാരി പെണ്‍കുട്ടിയായി മാറി. സദി സന്തോഷവനായ എല്ലാരോടും ചിരിയോടെ സംസാരിക്കുന്ന ചുള്ളനായ തന്‍റെ കുടെയുള്ള ആളോട് എനിക്ക് അറിയാതെ പ്രണയവും ആരാധനയും തോന്നി. പക്ഷേ വാങ്ങി പണത്തിന്‍റെ കൂറ് എന്ന ചിന്തയും കുടെ കയറി വന്നതുകൊണ്ട് ഞാന്‍ എന്‍റെ പ്രണയത്തെയും ആരാധനയും സ്വയം കുഴിച്ചുമുടി. പക്ഷേ വേറെ പലരും ഞങ്ങളെ ഫോളോ ചെയ്തിരുന്നു എന്ന് ഞാനറിഞ്ഞത് നിങ്ങള്‍ക്ക് ആ ഫോട്ടോസ് കിട്ടിയെന്നറിഞ്ഞപ്പോഴാണ്.... അന്ന് വൈകിട്ട് ഞാന്‍ കരുതികുടി ബാറിലേക്ക് വിട്ടു. ഈ നശീച്ച ജീവിതത്തില്‍ എപ്പോഴോ കയറി വന്ന ഒരു ദുശീലമായിരുന്നു എന്‍റെ മദ്യപാനം. അന്ന് എന്‍റെ മുമ്പത്തെ പല സെഡ്യൂസില്‍ നിന്നും രക്ഷപ്പെട്ട എന്‍റെ അവസാന അടവായിരുന്നു ആ മദ്യപാനശ്രമം.
അന്ന് ഞാന്‍ അത്യവശ്യം നന്നായി കുടിച്ചെങ്കിലും എത്ര നിര്‍ബന്ധിച്ചെങ്കിലും എന്‍റെ കുടെ കമ്പനി തന്നില്ല. പക്ഷേ എന്‍റെ മദ്യപാനം തീരും വരെ എന്നോടൊപ്പം ആ ക്യാമ്പിനില്‍ നിന്നു. ബാറില്‍ നിന്ന് ഇറങ്ങിയപ്പോ അന്തരീക്ഷം ആകെ മാറിയിരുന്നു. കനത്ത ഇടിയും മിന്നലും കാറ്റും ഉള്ള ഒരു മഴ എങ്ങും നിറഞ്ഞിരുന്നു. അപ്പോഴെക്കും എന്‍റെ എല്ലാ ബോധവും പോയിരുന്നു. ഞാന്‍ വീണ്ടും ഒരു വെറും പെണ്ണായി മാറുകയായിരുന്നു. ഉള്ളിലെ മദ്യത്തിന്‍റെ ലഹരിയും പ്രകൃതിയുടെ ചലനങ്ങളും ഞാന്‍ ആഘോഷമാക്കി. ഞാന്‍ എന്‍റെ കൊച്ചു കൊച്ചു മോഹങ്ങള്‍ വൈഷ്ണവ് സാറിനോട് പറഞ്ഞപ്പോ സാര്‍

💬 Comments

View all comments