0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

എന്ന് അത് കഴിഞ്ഞ് അവിടെന്നെ അറിയു.... ചിന്നു പറയു.... ഹാ.... അല്ലാ.... എതാ തന്‍റെ കമ്പനി.... എവിടെ ഓഫിസ്.... കണ്ണന്‍ സംശയത്തോടെ ചോദിച്ചു.... ചിന്നുവിന് ചിരിയാണ് വന്നത്.... ഇതുവരെ അതുപോലും കണ്ണന്‍ അറിഞ്ഞിട്ടില്ല എന്ന് അറിഞ്ഞപ്പോ.... അല്ല എങ്ങനെ അറിയാനാണ് ആര് പറയാനാണ്.... കൊച്ചിയിലാ ഓഫീസ്..... കമ്പനി അവിടെ ചെല്ലുമ്പോള്‍ അറിയാം.... ചിന്നു ചിരിയോടെ പറഞ്ഞു.... ഫ്രൈഡേ കൊച്ചിയിലെത്തണം അല്ലേ.... ഹാ.... കുഴപ്പമില്ല.... ഇതെങ്കിലും കിട്ടിയാ മതിയായിരുന്നു.... കണ്ണന്‍ ആരോന്നായി പറഞ്ഞു.... കണ്ണേട്ടാ.... ഞാനൊരു കാര്യം ചോദിച്ചോട്ടെ..... ചിന്നു ചോദിച്ചു..... പഴയ കാര്യം അല്ലാതെ എന്ത് വേണേലും ചോദിച്ചോളു.... കണ്ണന്‍ മറുപടി നല്‍കി.... കണ്ണേട്ടന്‍ എങ്ങിനെയാ പോകുന്നത്..... ബസ്സിലോ ട്രെയിനിലോ നോക്കണം.... പുലര്‍ച്ചേ ഇവിടെ നിന്ന് പുറപ്പെട്ട പത്തുമണി പത്തരയാവുമ്പോ അവിടെയെത്താം.... എന്നാലെ നമ്മുക്കൊരു ടാക്സി പിടിച്ച് പോവാം.... ചിന്നു പറഞ്ഞു.... നമ്മളോ.... ഗ്രിഷ്മയും വരുന്നുണ്ടോ.... കണ്ണന്‍ ചോദിച്ചു..... ഉണ്ട്.... എനിക്ക് ഹെഡോഫിസില്‍ പോയി സി.ഇ.ഒ യെ കാണാനുണ്ട്.... കണ്ണേട്ടന്‍ പോവുമ്പോ എന്നെയും കൂട്ടുമോ.... ചിന്നു ദയനീയമായി ചോദിച്ചു.... അത് വേണോ..... കണ്ണന്‍ സംശയം പ്രകടിപ്പിച്ചു.... വേണം. പ്ലീസ് ഒരുമിച്ച് പോവാം.... എനിക്ക് ഒറ്റയ്ക്ക് പോവാന്‍ പേടിയാ..... ചിന്നു പറഞ്ഞു.... മ്.... എന്നാല്‍ ഞാന്‍ ആരുടെലും കാര്‍ ഒപ്പിക്കാം.... ഇനി ടാക്സി നോക്കി പോകണ്ട.... കണ്ണന്‍ പറഞ്ഞു..... ശരി.... അത് മതി.... അതേയ് ഈ കോലത്തിലാണോ ഇന്‍റര്‍വ്യൂന് പോകുന്നത്.... ചിന്നു ചോദിച്ചു.... അല്ല.... ഒന്ന് മൊരുക്കിയെടുക്കണം.... കവിളിലെ താടിയില്‍ തഴുകികൊണ്ട് കണ്ണന്‍ പറഞ്ഞു. ഡാ.... നീ കളിക്കാനുണ്ടോ..... ഗ്രൗണ്ടില്‍ നിന്ന് ഒരുത്തന്‍ വിളിച്ചുചോദിച്ചു.... ദാ.... വരുന്നു..... കണ്ണന്‍

💬 Comments

View all comments