Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ... നീതു ചിരിയോടെ പറഞ്ഞു...
ഓഹോ.... ചിന്നു അശ്വാസത്തോടെ പറഞ്ഞു....
ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ..... പപ്പ പറഞ്ഞിരുന്നു....
ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി....
പപ്പയ്ക്ക് അത്യവശ്യമായി ഒരു മിറ്റിംഗ് വന്നു. കുറച്ച് കഴിഞ്ഞു വരും... പിന്നെ ചിന്നുവിന്‍റെ അമ്മയ്ക്കെന്തോ അസുഖമാണെന്ന് പപ്പ പറഞ്ഞു. ഇപ്പോ എങ്ങനെയുണ്ട്.....
അമ്മയ്ക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല.... സുഖമായിരിക്കുന്നു.... ചിന്നു മറുപടി നല്‍കി...
ഹാ.... ഗുഡ്.... പിന്നെ ഗ്രിഷ്മയ്ക്ക് കുടിക്കാനെന്താ വേണ്ടത്..... നീതു ചോദിച്ചു....
ഒന്നും വേണ്ട മേഡം.... ചിന്നു ചിരിയോടെ അത് നിരസിച്ചു....
മാഡം..... വാതിലില്‍ നിന്ന് ഒരു സ്ത്രി ശബ്ദം വന്നു... ചിന്നുവും നീതുവും അങ്ങോട്ട് നോക്കി.
പ്രിയയാണ്....
എന്താ പ്രിയ.... നീതു ചോദിച്ചു....
ഗ്രിഷ്മ മാഡം കൊണ്ടു വന്ന ഇന്‍റര്‍വ്യൂവിനുള്ള ആള്‍ എത്തിയിട്ടുണ്ട്.... എന്ത് ചെയ്യണം മാഡം....
ഓ.... കയറി വരാന്‍ പറയു.... പപ്പ എന്നോട് പറഞ്ഞിരുന്നു.... നീതു പ്രിയയോടായി പറഞ്ഞു.
ശരി മാഡം.... പ്രിയ മറുപടി നല്‍കി തിരിച്ചുപോയി....
എന്നാല്‍ മാഡം ഞാനങ്ങോട്ട് മാറി തരാം.... ഇന്‍റര്‍വ്യൂ കഴിഞ്ഞിട്ട് വരാം.... ചിന്നു നീതുവിനോടായി പറഞ്ഞു.....
ഹേയ് അത് വേണ്ട.... താന്‍ കൊണ്ടുവന്ന ആളല്ലേ.... അപ്പോ പിന്നെ തനിക്ക് അറിയണ്ടേ അയളുടെ ക്വളിഫിക്കേഷന്‍സ്..... നീതു ചോദിച്ചു....
മാഡം എന്നാലും അത്.....
ഒരെന്നാലും ഇല്ല.... ഗ്രിഷ്മ ഇപ്പോ എന്‍റെ പപ്പയുടെ ഗസ്റ്റാണ്.... അപ്പോ എനിക്ക് ഇറക്കി വിടാന്‍ പറ്റില്ല.... നീതു ഒരു ചിരിയോടെ പറഞ്ഞു.... ചിന്നു തിരിച്ചും ഒരു ചിരി നല്‍കി....
അപ്പോഴെക്കും ഡോര്‍ തുറക്കുന്ന ശബ്ദം അവിടെ കേട്ടു.
💬 Comments
View all comments