Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
ചെറിയച്ഛന്‍റെ വീട്ടിലേക്ക്....
കാര്‍ ഒരു ഇരുനില വിട്ടിന്‍റെ മുന്നിലേക്ക് കയറിചെന്നു. പുന്തോട്ടവും ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റവുമായി അധികം പഴക്കമില്ലാത്ത ഒരു വീട്. വീടിന്‍റെ മുന്നില്‍ മാര്‍ബിളില്‍ വീട്ടുപേര് എഴുതി വെച്ചിരിക്കുന്നു..... പ്രണവം....
ചിന്നു അല്‍പം പേടിയോടെ കാറില്‍ നിന്നിറങ്ങി. വീടിന്‍റെ ഒരു സൈഡിലായിരുന്നു പാര്‍ക്കിംഗ് ഏരിയ. ചെറിയച്ഛന്‍റെയും മറ്റു രണ്ടു കാറുകളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു. കണ്ണന്‍റെ പഴയ പടകുതിരയായിരുന്ന ബൈക്ക് മോടി കുട്ടി അവിടെ നില്‍പുണ്ട്..... കണ്ണന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.
ചിന്നുവിന്‍റെ കൈപിടിച്ച് സമ്മാനപൊതികളുമായി അകത്തേക്ക് കയറി... കണ്ണന്‍റെ കുടെയുള്ള പെണ്ണിനെ കണ്ട് പലരുടെയും മുഖം ഇരുണ്ടു. അത് കണ്ട് ചിന്നുവിന് വരാണ്ടായിരുന്നു എന്ന ചിന്ത ഉടലെടുത്തു.
പക്ഷേ അത് മനസിലാക്കിയെന്ന പോലെ കണ്ണന്‍ ചിന്നുവിന്‍റെ കൈയില്‍ അമര്‍ത്തി പിടിച്ചു. ചിന്നു അവനെ നോക്കി.... കണ്ണുകള്‍ ചിമ്മി അവളെ സമാധാനിപ്പിച്ചു.
ബര്‍ത്ത്ഡേ ആഘോഷത്തിനായി അലങ്കരിച്ച ഹാളിലേക്ക് കടന്നു വരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് മധ്യവയസ്സുള്ള ഒരു സ്ത്രീ വന്നു. അവര്‍ ആദ്യം വന്ന് ചിന്നുവിന്‍റെ കൈയിലേക്ക് പടിച്ചു.... ഇതാരാ എന്നറിയാന്‍ ചിന്നു കണ്ണനെ നോക്കി....
ഇത് എന്‍റെ ചെറിയമ്മ.... ദ ഗ്രേറ്റ് വസുന്ധര നന്ദകുമാര്‍.... കണ്ണന്‍ ചെറിയമ്മയെ നോക്കി പൊക്കിയടിച്ചു....
പോടാ.... കണ്ണന്‍റെ കളിയാക്കലില്‍ അതൃപ്തി സന്തോഷത്തോടെ അറിയിച്ചു. പിന്നെ ചിന്നുവിനോടായി പറഞ്ഞു.
മോള് ഇതൊന്നും നോക്കണ്ട... ഇവന്‍ എന്നും എന്നോട് ഇങ്ങനെയാ.... മോള് വാ.... ചിന്നുവിനെ ഹാളിലേക്ക് നയിച്ചു.
പലരും അത് പരിഗണിക്കാന്‍ കഴിയാതെ പലരും അതിന് മുഖം കൊണ്ട് എതിര്‍പ്പ് കാണിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. അതിഥികളോട് സംസാരിച്ചിരുന്ന നന്ദകുമാര്‍ കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് വന്ന് ചേര്‍ന്നു....
അപ്പോഴാണ് ഹാളിനടുത്തുള്ള റൂമിന്‍റെ വാതില്‍ തുറന്ന് മിഥുനയും കിങ്ങിണിയും പുറത്തേക്ക് വന്നത്. പിറന്നാള്‍ക്കാരി ഗംഭീരമായി തന്നെ ഒരുങ്ങിയിരുന്നു. പുതിയ വയലറ്റ് കളര്‍ ഉടുപ്പും കഴുത്തിലെ വെള്ളിമാലയും അവളുടെ സ്വരസിദ്ധമായ നുണകുഴി കാട്ടിയുള്ള പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു....
പുറത്തിറങ്ങിയ കിങ്ങിണി കണ്ണനടുത്തേക്ക് വന്നു. കണ്ണന്‍ അവളെ വാരിയെടുത്തു. എല്ലാവരും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ അവളെ എല്‍പിച്ചു.... കണ്ണന്‍റെ കൈയിലിരുന്ന് അവളതെല്ലാം ഒരു
💬 Comments
View all comments