Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
നീ കണ്ടതായിരുന്നില്ല യഥാര്‍ത്ഥ വൈഷ്ണവ്.... അത് നീ അറിഞ്ഞു തുടങ്ങും.....
കണ്ണന്‍ പറഞ്ഞു നിര്‍ത്തി. അവിടെയുണ്ടായിരുന്ന എല്ലാവരും കണ്ണന്‍റെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ടിരുന്നു. രാഘവന്‍റെ മുഖം താഴ്ന്നു. കണ്ണന്‍ ചിന്നുവിനെ നോക്കി.... അവള്‍ അവനരികിലേക്ക് നടന്നു ചെന്നു. പെട്ടെന്ന് ശേഖരന്‍ അവളുടെ കൈയില്‍ പിടിച്ചു....
ചിന്നു നീ എങ്ങോട്ടാ..... ശേഖരന്‍ ചോദിച്ചു....
എന്‍റെ ഭര്‍ത്താവിനടുത്തേക്ക്.... ചിന്നു മുഖത്തേക്ക് നോക്കി പറഞ്ഞു....
ഹും ഭര്‍ത്താവ്.... നിനക്ക് ഈ പെണ്ണുപിടിയനെ വീണ്ടും കിട്ടിയുള്ളു.... ശേഖരന്‍ പുഛത്തോടെ ചോദിച്ചു....
ഓ... നിങ്ങളെക്കാള്‍ ഭേദമാണു നിങ്ങളിപ്പോ പറഞ്ഞ പെണ്ണുപിടിയന്‍.... സ്വന്തം മരുമകനെ ഒരു പെണിനെ കാശ് കൊടുത്ത് കൊണ്ടുവന്നു ഇട്ട് കൊടുത്തിട്ട് ആ പേരും പറഞ്ഞ് മകളെ അവനില്‍ നിന്ന് അടര്‍ത്തി കഥയൊക്കെ ഞാന്‍ അറിഞ്ഞു. അന്നത്തോടെ അച്ഛന്‍ എന്ന രീതിയിലുള്ള അടുപ്പത്തിനും സ്വാതാന്ത്രത്തില്‍ നിന്നും നിങ്ങളെ ഞാന്‍ ഒഴുവാക്കി. നിങ്ങളൊന്നും ഒരു മനുഷ്യന്‍ പോലുമല്ല.... ഛെ.... നിങ്ങളെ അച്ഛാ എന്ന് വിളിച്ചതിന് എന്നോട് തന്നെ എനിക്ക് അറപ്പ് തോന്നുന്നു..... ചിന്നു ശേഖരന്‍റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു... കേട്ട വാക്കുകള്‍ ശേഖരന്‍റെ മുഖത്തേ ഭാവങ്ങളെ മാറ്റിമറച്ചു.... ചിന്നു തുടര്‍ന്നു....
കൈ വിട്.... ഇല്ലേല്‍ നിങ്ങളിപ്പോ പറഞ്ഞ പെണ്ണുപിടിയന്‍റെ തല്ലുവാങ്ങി ചാകനാവും നിങ്ങളുടെ വിധി.... ചിന്നു ഭീഷണി മുഴക്കി.... അതുകേട്ടതും പേടിയോടെ ശേഖരന്‍ ചിന്നുവിന്‍റെ കൈയില്‍ നിന്ന് പിടി വിട്ടു. ചിന്നു ശേഖരനെ ശ്രദ്ധിക്കാതെ കണ്ണനടുത്തേക്ക് ചെന്നു. ചെന്നപാടെ കണ്ണനെ കെട്ടിപിടിച്ചു.
ബാഗ് കാറില്‍ എടുത്ത് വെക്ക്.... കണ്ണന്‍ ചിന്നുവിനോടായി പറഞ്ഞു
ചിന്നു കാറിനടുത്തേക്ക് ചെന്നു. കണ്ണന്‍ ശേഖരന് നേരെ തിരിഞ്ഞു....
കേട്ടോടാ....
💬 Comments
View all comments