0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

അവന്‍റെ ഇനിയുള്ള ആശൂപത്രി ജീവിതം... അത് കഴിഞ്ഞാല്‍ അവനെയും..... കണ്ണന്‍ പറഞ്ഞ് മുഴുവിപ്പികാതെ തിരിഞ്ഞ് നടന്നു. പിന്നെ ചിന്നുവിന്‍റെ കൈ പിടിച്ച് സ്കോര്‍പ്പിയയുടെ മുന്നിലെ സീറ്റിനടുത്തേക്ക് നടന്നു.... ഡോര്‍ തുറന്ന് ഒരു പോലിസ്കാരന്‍ പുറത്തിറങ്ങി..... ചിന്നു നിനക്കാളെ മനസിലായോ..... കണ്ണന്‍ ഇറങ്ങിയ ആളെ ചുണ്ടി ചിന്നുവിനോട് ചോദിച്ചു.... ആദര്‍ശേട്ടന്‍.... ചിന്നു അറിയാതെ പറഞ്ഞു പോയി....
ഹാ.... അപ്പോ ഓര്‍മ്മയുണ്ടല്ലേ.... ആദര്‍ശ് ചോദിച്ചു.... ഹാ.... ആ കലോത്സവദിവസങ്ങള്‍ ഇപ്പോഴും മനസിലുണ്ട്..... പിന്നെയ് ഇതാണ് നമ്മുടെ മിഥുനയുടെ ചെറുക്കാന്‍.... കണ്ണന്‍ ചിന്നുവിനോടായി പറഞ്ഞു. ചിന്നു അത്ഭുതത്തോടെ ആദര്‍ശിനെ നോക്കി. അതിന് ആദര്‍ശ് എതിര് പറയാതെ ഒന്ന് ചിരിച്ചു. പിന്നെ കണ്ണന് നേരെ തിരിഞ്ഞു.... എന്തായി പണി കഴിഞ്ഞോ... ആദര്‍ശ് കണ്ണനോട് ചോദിച്ചു.... തല്‍ക്കാലം തീര്‍ന്നു. പക്ഷേ അവരെ ഒരു വഴിക്കാക്കാതെ എനിക്ക് സമാധാനം കിട്ടില്ല.... കണ്ണന്‍ പറഞ്ഞു. അതൊക്കെ നമ്മുക്ക് ആക്കാമെന്നേ.... അല്ലാ.... മന്ത്രി പുത്രന് നന്നായി കൊടുത്തോ.... പടിയില്‍ എണിക്കാന്‍ വയ്യാതെ കിടക്കുന്ന അനിരുദ്ധിനെ നോക്കി ആദര്‍ശ് ചോദിച്ചു.... ഹാ.... തരിപ്പ് ഒന്ന് ശരിക്ക് തീര്‍ത്തു.... രണ്ടെണ്ണം മന്ത്രിക്കും കിട്ടി.... നന്നായി.... അല്ല, അതിനി പണിയാവുമോ.... ആദര്‍ശ് ചോദിച്ചു.... പരാതി പറയാന്‍ വന്നാല്‍ നീ നമ്മുടെ കയ്യിലുള്ള ആ കഞ്ചാവ് കേസെടുത്ത് കാര്യം പറഞ്ഞെക്ക് ചെക്കന്‍ ഒതുങ്ങും.... അപ്പോ ശരി.... നിങ്ങള് വിട്ടോ.... ഞാന്‍ മന്ത്രിയെ കസ്റ്റെഡിയില്‍ എടുക്കട്ടെ.... ശരിയെടാ.... സമയം കിട്ടുമ്പോ വൈഷ്ണവത്തിലോട് ഇറങ്ങ്.... കണ്ണന്‍ ആദര്‍ശിന് ഷെയ്ക്ക്ഹാന്‍ഡ് കൊടുത്തു.... ആദര്‍ശ് പിറകെ ജീപ്പില്‍ നിന്ന് ഇറങ്ങിയ പോലീസുകാരോട് രാഘവനെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞു. കുടെ മന്ത്രി

💬 Comments

View all comments