വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
📝 Ongoing
👁 110926 views ❤ 484 likes 💬 32 comments
(കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോട്ടിന് നന്ദി... പെട്ടെന്ന് എഴുതിയതിനാല്‍ ഈ ഭാഗത്തിന് എന്തെലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക...)
വൈഷ്ണവം 3
Vaishnavam Part 3 | Author : Khalbinte Porali | Previous Part
പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു. അവന്‍ മുകളിലെ മുറിയിലെത്തി. ബെഡില്‍ കിടന്നു.
പെട്ടെന്ന് അടുത്ത് കിടന്ന വാട്സപ്പില്‍ ഒരു മേസേജ് സൗണ്ട് വന്നു. വല്യ താല്‍പര്യം ഇല്ലെങ്കിലും അവന്‍ ഫോണ്‍ എടുത്ത് വാട്സപ്പ് ഓപ്പണാക്കി. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു ഹായ് വന്നിട്ടുണ്ട്. ആരാ എന്നറിയാന്‍ പ്രൊഫൈലില്‍ കയറി നോക്കി. ഡ്രീം ക്യാച്ചര്‍ എന്നാണ് പ്രൊഫൈല്‍ നെയിം. ഒരു മയില്‍പിലിയാണ് ഡിപിയില്‍... കോമണ്‍ഗ്രൂപ്സ് ഒന്നുമില്ല.
ആരാണീത് എന്നറിയാന്‍ ഒരു കൗതുകം അവന് തോന്നി. അവന്‍ മേസേജിന് റിപ്ലെ ടൈപ്പ് ചെയ്തു.
ഹാലോ.... ആരാ ഇത്... എനിക്ക് മനസിലായില്ലലോ....???
അധികം വൈകാതെ സീന്‍ ചെയ്തു. പിന്നെ ടൈപ്പിങ് എന്ന് കണ്ടു. പിന്നെ മേസേജ് വന്നു.
അതേയ് ഇന്ന് ആര്‍ക്കെങ്കിലും നമ്പര്‍ കൊടുത്തിരുന്നോ...???
ഈ മേസേജ് കണ്ടപ്പോ വൈഷ്ണവിന് ഗ്രിഷ്മയുടെ മുഖം ഓര്‍മ വന്നു.
ചിന്നുവാണോ...?? അവര്‍ റിപ
💬 Comments
View all comments