0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

ശേഖരന്‍ ശ്രീദേവിയെയും നിധിനെയും പരിചയപ്പെടുത്തി. വൈഷ്ണവ് നിധിന്‍റെ കാര്യങ്ങള്‍ ചോദിച്ചു. ആളിപ്പോ എം.ബി.എ ചെയ്യുകയാണ്. നിധിന്‍റെ അച്ഛന്‍ സൗദിയില്‍ അണ്. അവിടെ ബിസിനസാണ്. കല്യാണം കഴിഞ്ഞ അച്ഛനെ സഹായിക്കാന്‍ നിധിന്‍ അങ്ങോട്ട് പോകും എന്നും പറഞ്ഞു. കണ്ണാ... നിന്‍റെ റൂമൊക്കെ മോള്‍ക്ക് കാണിച്ച് കൊടുക്ക്... ഇടയ്ക്ക് ഗോപകുമാര്‍ വൈഷ്ണവിനോടായി പറഞ്ഞു. അതു കേട്ട് ഗ്രിഷ്മ ആകെ ഞെട്ടി പോയി. അവള്‍ അതിശത്തോടെ ഗോപകുമാറിനെയും പിന്നെ വൈഷ്ണവിനെയും നോക്കി. വൈഷ്ണവ് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഗ്രിഷ്മ ലക്ഷ്മിയെ നോക്കി. ലക്ഷ്മി പോക്കൊള്ളാന്‍ അനുവാദം നല്‍കി. അതോടെ അല്‍പം നാണത്തോടെ അവള്‍ എണിറ്റു. നേരെ വൈഷ്ണവിന്‍റെ അടുത്തേക്ക് നടന്നു.
ചിന്നു ഒപ്പമെത്തിയെന്നറിഞ്ഞ വൈഷ്ണവ് അവളുടെ ഒപ്പം ഗോവണിയുടെ അടുത്തേക്ക് നടന്നു. അവര്‍ പയ്യെ ഗോവണി കയറി അവന്‍റെ റൂമിന് അടുത്തെത്തി. അടച്ചിട്ടിരുന്ന വാതില്‍ തുറന്ന് ചിന്നുവിനെ കണ്ണന്‍ അകത്തേക്ക് ക്ഷണിച്ചു.അവള്‍ പയ്യെ അങ്ങോട്ട് കയറി. റൂമൊക്കെ ഒന്ന് നോക്കി. ഒരു കട്ടിലും വെഡും. ഒരു ഷെല്‍ഫില്‍ കുറെ ബുക്കുകള്‍. ഒരു മേശയും കസേരയും ഒരു അലമാറയും. ചുമരില്‍ കണ്ണനും അമ്മയും അച്ഛനും നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയും, കണ്ണന്‍ ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോയും, യുവജനോത്സവത്തിന് വേഷം കെട്ടി സ്റ്റേജില്‍ അഭിനയിക്കുന്ന ഫോട്ടോയും. ആകെ വ്യത്യസ്തമായി തോന്നിയത് ഒന്നു മാത്രം... ചുമരില്‍ ബള്‍ബിനെ താഴെ സ്ഫടികത്തിലെ തോമച്ചായന്‍... റെയ്ബാന്‍ ഗ്ലാസും വെച്ച് ചുവന്ന ഷര്‍ട്ടും കറുപ്പ് മുണ്ടും ഒക്കെയായി തോമച്ചായന്‍.അത് കണ്ട ഗ്രിഷ്മ വൈഷ്ണവിനെ ഒന്ന് സംശയസ്പദമായി നോക്കി. വൈഷ്ണവ് കണ്ണടിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്... അവര്‍ അല്‍പനേരം

💬 Comments

View all comments