0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

വഴിയുണ്ടോ എന്നറിയാനായി അവന്‍ ചോദിച്ചു. ചിലപ്പോള്‍... പക്ഷേ അച്ഛന്‍ വരും എന്നെ കൊണ്ടുവാന്‍... അവള്‍ അവന്‍റെ ചിന്തകളെ തച്ചൊടിച്ച് കൊണ്ട് പറഞ്ഞു.
അതോടെ അവന് ചെറിയ വിഷമം വന്നപോലെ തോന്നി എങ്കിലും അവന്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെയും സംസാരം തുടര്‍ന്നു. അത്രയും നേരം കുടെ ഉണ്ടായിരുന്ന ഗ്രിഷ്മ കുടെ കാണാതെ വന്നപ്പോഴാണ് രമ്യ അവളെ തിരിഞ്ഞ് നോക്കുന്നത്. അപ്പോഴാണ് കണ്ണനുമൊത്ത് ചിരിച്ച് വര്‍ത്തമാനം പറയുന്ന ചിന്നുവിനെ കാണുന്നത്. അവര്‍ ഇരു കുട്ടരും തമ്മില്‍ അപ്പോഴെക്കും പത്ത് പതിനഞ്ച് മീറ്റര്‍ വ്യത്യാസം ഉണ്ടായിരുന്നു. രമ്യ പിറകിലെക്ക് നോക്കുന്നത് കണ്ട് മിഥുനയും നോക്കി. അവിടെ കൊഞ്ചി കുഴയുന്ന ഭാവി വരനെയും വധുവിനെയും കണ്ട് ഇന്നലത്തെ പ്രോബ്ലം തീര്‍ന്ന ആശ്വാസത്തില്‍ അവളും ചിരിച്ചു. ചിന്നുവിന്‍റെ ഭവ്യമായ ചിരിയും സംസാരത്തിലും മതിമറന്നു രസിക്കൊണ്ടിരുന്ന കണ്ണന്‍ ഇടയ്ക്ക് ഒന്ന് തല വെട്ടിച്ചപ്പോഴാണ് തങ്ങളെ നോക്കി നില്‍ക്കുന്ന രമ്യയേയും മിഥുനയേയും കാണുന്നത്. അതൊടെ അവന്‍ ചിരി അടക്കി അവരോടായി പറഞ്ഞു. നിങ്ങള്‍ നടന്നോ... ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ട് അങ്ങ് എത്തിക്കൊള്ളാം... എതിര്‍പ്പോന്നും പറയാതെ അവര്‍ രണ്ടു പേരും ഒരു അക്കിയ ചിരിയോടെ തിരിച്ച് നടന്നു. വൈഷ്ണവും ഗ്രിഷ്മയും ഗൗണ്ടിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്കും. അവര്‍ പരസ്പരം അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ പങ്കുവെച്ചു. തമാശയും കളിയും കളിയാക്കലും ചിരിയും ആയി ഏകദേശം ഒരു മണിക്കൂറോളം അവര്‍ അവിടെ ചിലവഴിച്ചു. അതിനിടയ്ക്ക് കോളേജിലെ പല പിള്ളേരും വൈഷ്ണവിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അവന്‍ അതിനെ ഒന്നും മൈന്‍റ് ചെയ്യാന്‍ പോലും നിന്നില്ല... കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി... ഇപ്പോ കണ്ണന് ചിന്നുവിനെ കുറിച്ച്

💬 Comments

View all comments