Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]
ശേഷം അവര്‍ അവരുടെ കാറില്‍ കയറി അവരുടെ വിട്ടിലേക്ക് യാത്ര തിരിച്ചു.
കണ്ണന്‍ അച്ഛനോട് സംസാരിച്ച് പൂമുഖത്ത് നിന്നു. സ്ഥിരം ലോകകാര്യങ്ങള്‍ തന്നെയായിരുന്നു.
സമയം എട്ടരയായപ്പോള്‍ സെറ്റ് സാരിയുടുത്ത് ചിന്നു പൂമുഖത്തെത്തി. ഗോണ്‍ഡന്‍ കരയുള്ള സെറ്റ് സാരി. കണ്ണെഴുതിട്ടുണ്ട്. നെറ്റിയില്‍ പൊട്ടുണ്ട്. സിമന്തരേഖയില്‍ സിന്ദുരം. കഴുത്തില്‍ താലിമാലയ്ക്ക് പുറമേ രണ്ട് വെറേ സ്വര്‍ണ്ണമാലയുണ്ട്... കണ്ണന്‍ അവളുടെ അഴക് നോക്കി നിന്നു.
കണ്ണേട്ടാ... അമ്പലത്തില്‍ പോവാം
ഹാ... പോവാം.... കണ്ണന്‍ വീടിനുള്ളില്‍ പോയി കാറിന്‍റെ കീയെടുത്ത് വന്നു....
അവര്‍ ഇരുവരും കാറില്‍ കയറി. അമ്പലത്തിലേക്ക് പുറപ്പെട്ടു. സത്യം പറഞ്ഞാല്‍ നടക്കാനുള്ള ദുരമേ അമ്പലത്തിലേക്കുള്ളു. എന്നാല്‍ കാറില്‍ പോയാല്‍ ഇത്തിരി ചുറ്റി വളഞ്ഞ് പതിനഞ്ച് മിനിറ്റ് എടുക്കും... എന്തായാലും കല്യാണശേഷം ആദ്യമായി പോവുന്നതല്ലേ, അവളെ നടത്തി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു. കാറില്‍ അമ്പലം ലക്ഷ്യമാക്കി ചലിച്ചു.
അമ്മയെന്തങ്കിലും ചോദിച്ചോ.... കാര്‍ ഓടിക്കുന്നതിനിടയില്‍ കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു.
ഹാ... പുന്നാര മോന്‍ കുരുത്തകേടൊന്നും കാണിച്ചില്ലലോ എന്ന് ചോദിച്ചു.
അപ്പോ മരുമോള്‍ക്ക് കുരുത്തകേട് കാണിക്കാം... മകനെ പറ്റാത്തുള്ളു.. കണ്ണന്‍ ചിരിയോടെ ചോദിച്ചു....
പോ.... കണ്ണേട്ടാ.... ഞാന്‍ ആ ചിന്ത ഒക്കെ മാറ്റിവെച്ചിട്ടാ കല്യാണത്തിന് തയ്യറായത്....
ഹാ... നന്നായി.... പിന്നെ വല്യമ എന്ത് പറഞ്ഞു.... പോവാന്‍ നേരം മുപ്പത്തി കുറെ പറയുന്നത് കേട്ടലോ....
അത് സ്ഥിരം ഡയലോഗ്.... ഇവിടെ നല്ല കുട്ടിയായി നില്‍ക്കണം. ഇവിടെയുള്ളവരുടെ കാര്യം നോക്കണം. എന്ത് ആവശ്യമുണ്ടേലും അമ്മയേയോ വല്യമയേയോ വിളിക്കണം അങ്ങിനെ അങ്ങിനെ....
ഉം.... പിന്നേയ് ഈ കഴുത്തില്‍ അധികം മാല ഒന്നും വേണ്ടാട്ടോ.... ആ താലി മാല മാത്രം
💬 Comments
View all comments