0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

വിശ്വാസകുറവുള്ള പോലെ.... ഈശ്വരാ കല്യാണം ഒരു പൊല്ലാപ്പായോ... ഈ ജാതകം കണ്ടുപിടിച്ചവനെ ആദ്യം തല്ലണം... അവന്‍ അങ്ങനെ ഒരോന്ന് ആലോചിച്ച് പടികള്‍ കയറി മുറിയിലെത്തി. തന്‍റെ കട്ടില്‍ നന്നായി തന്നെ ആരോ ഒരുക്കിയിട്ടുണ്ട്. പുതിയ ബെഡ്ഷിട്ടും പൂക്കളും ഒക്കെയായി മണിയറ ഗംഭീരം തന്നെ. മൂന്ന് തലയണകള്‍... റൂമിലാകെ മൂല്ലപൂ സുഗന്ധം. റൂമില്‍ ഒരു സൈഡില്‍ ചിന്നുവിന്‍റെ പെട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നും തുറന്നതായി കാണുന്നില്ല. കല്യാണത്തിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു വശത്ത്. നല്ല ചൂട്.... വേനല്‍ക്കാലമാരംഭമാണ്. ആദ്യമേ പോയി ഫാനിട്ടു. നല്ല ഇളം കാറ്റ് റൂമില്‍ പടര്‍ന്നു.
കണ്ണന്‍ ഡ്രെസെടുത്ത് ബാത്ത്റൂമില്‍ പോയി കുളിച്ച് വന്നു. സാധാരണ ഇടാറുള്ള ഒരു ടീഷര്‍ട്ടും ഷോര്‍ട്ടും ഇട്ടു. ഇന്ന് വേറെ ഒന്നും നടക്കില്ല. എന്നാലും അവളോട് സംസാരിക്കണം. എന്തോ ഇന്ന് ഇതുവരെ മിണ്ടാന്‍ പോലും നിന്നിട്ടില്ല.പയ്യെ ബെഡില്‍ ഇരുന്ന് സൈഡിലെ ചുമരില്‍ ചാരിയിരുന്ന മൊബൈല്‍ ഫോണെടുത്തു. വരാന്‍ കഴിയാത്ത പലരും വാട്സാപ്പില്‍ ആശംസ അറിയിച്ചിട്ടുണ്ട്. ക്ലാസ് ഗ്രൂപ്പിലും ഫാമലി ഗ്രൂപ്പിലും കല്യാണത്തിലെ പല ഫോട്ടോസ് ഉണ്ട്. അങ്ങിനെ ഇരിക്കെയാണ് ഒരു അമേരിക്കന്‍ നമ്പറില്‍ നിന്ന് കോള്‍.... ഗോപകുമാറിന് രണ്ട് സഹോദങ്ങളാണ്. ഇളയയാള്‍ അമേരിക്കയിലാണ്. അവിടെ ഫാമലിയായി സെറ്റില്‍ഡാണ്. അദ്ദേഹത്തിന് മക്കളില്ല. അതിനാല്‍ തന്നെ വൈഷ്ണവും മിഥുനയും മക്കളെപോലെയാണ്. കുട്ടികാലത്ത് അവരെ ഔട്ടിങിന് കൊണ്ടുപോകുന്നതും വേണ്ടതൊക്കെ വാങ്ങി കൊടുക്കുന്നതും ഒക്കെ അവരുടെ ഈ ചെറിയച്ഛനാണ്. രണ്ടുകൊല്ലം കൊണ്ട് അമേരിക്കയിലെ ബിസിനസ് ഒക്കെ തീര്‍ത്ത് തിരിച്ച് നാട്ടില്‍ സെറ്റിലാവാനാണ് അദ്ദേഹത്തിന് താല്‍പര്യം അതിനാല്‍ കല്യാണത്തിന് വരാന്‍ സാധിച്ചില്ല. ചെറിയച്ഛനുമായി കുറച്ച് നേരം സംസാരിച്ച് നില്‍ക്കുമ്പോഴാണ്

💬 Comments

View all comments