0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

എന്നാല്‍ എനിക്കും ചോദിച്ചുടെ.... കണ്ണേട്ടനും ഒരു ഭാര്യയില്‍ നിന്ന് കിട്ടേണ്ട പലതും കിട്ടുന്നില്ലലോ.... ഡീ.... മണ്ടി.... ഇത് എന്‍റെ വിധിയാണ്.... നിനക്ക് വേറെ കല്യാണം കഴിച്ച് പോയാല്‍ എല്ലാ രീതിയിലും ഒരു ഭാര്യയായി കഴിയാമായിരുന്നു.... പക്ഷേ എനിക്ക് നിനക്ക് പകരം ആര് വന്നാലും ഈ അവസ്ഥ തന്നെയായിരിക്കും... കണ്ണന്‍ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു.... ന്‍റെ കൃഷ്ണാ.... എന്തിനാ കണ്ണേട്ടാ ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടുന്നേ.... എനിക്ക് ഇത് നഷ്ടകച്ചവടമാണെല്‍ ഞാന്‍ അങ്ങ് സഹിച്ചു.... എനിക്ക് ഈ വൈഷ്ണവും അച്ഛനും അമ്മയും കണ്ണേട്ടനെയും ഒക്കെ മതി.... ഇതിനെക്കാള്‍ വലിയ എന്ത് കിട്ടിയാലും എനിക്ക് വേണ്ട... ചിന്നു ഉറച്ച ശബ്ദത്തോടെ പറഞ്ഞു...
കണ്ണന്‍ അവളെ അത്ഭുതത്തോടെ നോക്കി. മതി നോക്കി നിന്നത് കിടക്കാന്‍ നോക്ക്.... ചിന്നു ഇടയ്ക്ക് തലയണ വെച്ച് കൊണ്ട് പറഞ്ഞു. ഇനിയും ഇതിന്‍റെ അവശ്യമുണ്ടോ.... കണ്ണന്‍ തലയണ ചുണ്ടി ചോദിച്ചു... ഉണ്ട്... ഇടയ്ക്ക് മോന്‍റെ നോട്ടവും പ്രവര്‍ത്തിയൊന്നും ശരിയല്ല.... ചിന്നു അവനെ നോക്കാതെ കട്ടിലിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു.... പിന്നെ കണ്ണനൊന്നും ചോദിക്കാന്‍ പോയില്ല... അവന്‍ ലൈറ്റണച്ച് കണ്ണടച്ച് കിടന്നു. പിറ്റേന്ന് ചിന്നു വിലാസിനിയുടെ അസിസ്റ്റന്‍റായി അടുക്കളയില്‍ കയറി. പാചകം വല്യ പിടിയില്ലാത്തതിനാല്‍ എല്ലാം പഠിപ്പിക്കാം എന്ന് വിലാസിനി പറഞ്ഞു. അതു പ്രകാരം ഇനിയുള്ള ദിവസം അവള്‍ക്ക് അടുക്കള ഡ്യൂട്ടിയുണ്ട്. അന്ന് രാത്രിയാണ് ഹണിമൂണിന്‍റെ കാര്യം വൈഷ്ണവത്തില്‍ അറിയിക്കുന്നത്. ഭക്ഷണസമയത്താണ് കണ്ണന്‍ അച്ഛനോടും അമ്മയോടും ഇത് പറയുന്നത്. കേട്ടപാടെ വിലാസിനി നോ പറഞ്ഞു. പത്ത് ദിവസം അവരെ തനിച്ച് വിടുന്നത് നല്ലതായി വിലാസിനിയ്ക്ക് തോന്നിയില്ല. മക്കളെ പ്രായം ശരിയല്ല.

💬 Comments

View all comments