Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
എന്ന വിളിച്ചതില്‍ ഒരു ചിരി വിരിഞ്ഞു.
ഉറക്കം ഒക്കെ ശരിയായോ.... ശേഖരന്‍ ചോദിച്ചു....
ഹാ... കുഴപ്പമില്ലാച്ഛാ.... കണ്ണന്‍ മറുപടി കൊടുത്തു...
ഈ നേരത്താണ് ചായ ഗ്ലാസുമായി ചിന്നു കടന്നു വരുന്നത്. തന്‍റെ കണ്ണേട്ടന്‍ താഴെയിരുന്നു അച്ഛനോട് സംസാരിക്കുന്നത് അവള്‍ക്ക് തീരെ പിടിച്ചില്ല. അവള്‍ വേഗം കണ്ണന്‍റെയടുത്തേക്ക് നിങ്ങി....
കണ്ണേട്ടാ.... ചിന്നു വിളിച്ചു....
പത്രത്തില്‍ നിന്ന് കണ്ണേടുത്ത് കണ്ണന്‍ ചിന്നുവിനെ നോക്കി...
എന്താ ചിന്നു....
എന്താ താഴത്തിരിക്കുന്നേ.... ചിന്നു ഇഷ്ടപെടാത്ത രീതിയില്‍ ചോദിച്ചു...
അത് പത്രം കണ്ടപ്പോ.... കണ്ണന്‍ മുഴുവനാക്കാതെ പറഞ്ഞു.
അതിന്.... എണിറ്റേ.... തിണ്ണ മുകളിരുന്നു വായിച്ചാ മതി.... ചിന്നു തറപ്പിച്ച് പറഞ്ഞു.....
കണ്ണന്‍ അവളെ ഒന്ന് നോക്കി.... താഴെയിരിക്കുന്നത് അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.
അവന്‍ മേലെ എണിറ്റ് അടുത്തുള്ള തിണ്ണയ്ക്ക് മേലെ കയറി ഇരുന്നു.
പോരെ.... കണ്ണന്‍ ചിരിച്ച് കൊണ്ട് അവളോട് ചോദിച്ചു....
മതി.... ഇതാ ചായ.... കയ്യിലെ ചായ ഗ്ലാസ് അവനു നേരെ നീട്ടി അവള്‍ പറഞ്ഞു....
കണ്ണന്‍ കൈയിലുള്ള പത്രം മടക്കി തിണ്ണമേല്‍ വെച്ചു.
മ്.... അച്ഛനു കൊടുക്കുന്നില്ലേ.... കണ്ണന്‍ ഗ്ലാസ് വാങ്ങി അവളോടായി ചോദിച്ചു....
അച്ഛന് ഈ രാവിലെ പരുപാടിയില്ല.... ചിന്നു അച്ഛനെ നോക്കി പറഞ്ഞു.
കണ്ണനും ശേഖരനെ നോക്കി. ശേഖരന്‍ ഒന്ന് ചിരിച്ച് അത് ശരിയാണെന്ന് ഭാവത്തിലിരുന്നു.
അല്ല, ഇന്ന് നേരത്തെ എണിറ്റോ.... ചിന്നു ചോദിച്ചു...
ഹാ... കുറച്ച് നേരത്തെയായി പോയി....
അല്‍പനേരം കൊണ്ട് ഗ്ലാസിലെ ചായ മൊത്തം കുടിച്ച് ഗ്ലാസ് അവള്‍ക്ക് നേരെ നീട്ടി.
അവളത് വാങ്ങി കണ്ണനോടായി പറഞ്ഞു.
കണ്ണേട്ടന്‍ കുളിച്ച് വാ.... ഭക്ഷണം ഒന്നിച്ച് കഴിക്കാം...
💬 Comments
View all comments