Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
ചേര്‍ത്ത് അവനിലേക്ക് അടുപ്പിച്ചു....
ചിന്നു. ഇങ്ങനെ കരയല്ലേ.... എനിക്കെന്തോ പോലെ..... നീ പറഞ്ഞത് ശരിയാണ്.... പക്ഷേ.... എനിക്ക് പറ്റുമോ എന്നറിയില്ല.... പക്ഷേ നിനക്ക് വേണ്ടി ഞാന്‍ ശ്രമിക്കാം..... നീ എന്‍റെ കുടെ ഉണ്ടാവില്ലേ..... കണ്ണന്‍ ചോദിച്ചു.....
നിറഞ്ഞ കണ്ണുകളോടെ തന്നെ ചിന്നു കണ്ണനെ നോക്കി.
ശ്രമിച്ച പോരാ... നടക്കണം.... എനിക്ക് എന്നും കണ്ണേട്ടന്‍റെ കുടെ ജീവിക്കണം.... ഇങ്ങനെ ഒരുപാട് കാലം കണ്ണേട്ടന്‍റെ കുടെ ജീവിക്കണം.... ചിന്നു പയ്യെ പറഞ്ഞു....
ഹാ.... നമ്മുക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം.... നീ പോ എന്നു പറയും വരെ നിന്‍റെ കുടെയുണ്ടാവും..... ഇത്രയും പറഞ്ഞ് അവളെ അവന്‍ തന്‍റെ ശരിരത്തിലേക്ക് അടുപ്പിച്ച് കെട്ടിപിടിച്ചു.
ഇതുവരെ അവളോട് തോന്നാത്ത ഒരു സ്നേഹവും ബഹുമാനവും ഒക്കെ വന്നത് പോലെ.... എന്നാല്‍ അതൊരിക്കലും അവളുടെ ശരീരത്തോടുള്ള ആഗ്രഹമായി തോന്നിയില്ല.... ശരീരത്തെക്കാള്‍ അവളുടെ മനസിനെ അവന്‍ കെട്ടിപിടിക്കാന്‍ തോന്നി....
അവളും അവന്‍റെ കൈവലങ്ങള്‍ക്കിടയിലുടെ അവന്‍റെ മാറില്‍ അടങ്ങി നിന്നു. ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിത്വം അവിടെ കിട്ടിയ പോലെ തോന്നി. പെട്ടന്ന് അവള്‍ക്ക് വിലാസിനിയമ്മയുടെ വാക്കുകള്‍ ഓര്‍മ്മയിലേക്ക് വന്നു.
കണ്ണേട്ടാ മതി.... വിട്..... കണ്ണേട്ടാ....
അവള്‍ അവന്‍റെ കൈയില്‍ നിന്ന് കുതറാന്‍ ഇരുകൈകള്‍ ഉപയോഗിച്ച് അവന്‍റെ നെഞ്ചില്‍ പിടിച്ച് പിന്നിലേക്ക് തള്ളാനും നോക്കി...
ഏതോ ഒരു അനുഭുതിയില്‍ നിന്നിരുന്ന കണ്ണന് അവളുടെ വാക്കുകളോ സ്പര്‍ശനമോ അറിയാന്‍ സാധിച്ചില്ല...
വേറെ വഴിയില്ലാതെ ചിന്നു കണ്ണന്‍റെ ഇടുപ്പില്‍ നഖം ഉപയോഗിച്ച് ഒന്ന് പിച്ചി...
അയ്യോ.... ഡീ....
പെട്ടെന്ന് വേദന ശരീരത്തിലേക്ക് കയറിയ കണ്ണന്‍ അവളെ പിടിച്ച് തന്നില്‍ നിന്ന്
💬 Comments
View all comments