Chapter Title : വക്കച്ചന്റെ വികൃതികൾ 2 [നീലാണ്ടൻ]
ആശുപത്രിയിൽ നിന്നും വീട്ടിലെത്തി.അന്ന് അച്ചായൻ വീട്ടിലെത്തി.
"ടീ.....നീ വീട്ടില് പണിക്കുവരുന്നോ നല്ല കൂലിതരാം..."ഞാൻ കൊടുത്ത കട്ടൻചായയുമായി വരാന്തയിലെ അരഭിത്തിയിലിരുന്ന് അച്ചായൻ പറഞ്ഞു. അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു.
"അവള് വരും അച്ചായാ....പട്ടിണികെടക്കാൻ വയ്യ അവന് കിട്ടുന്നതെല്ലാം കുടിക്കാനേയുള്ളു...." അമ്മ ഇടക്കുകയറി പറഞ്ഞു.
"ഉം.....കാശൊക്കെയൊണ്ടോടീ....." അച്ചായൻ എന്നെ നോക്കി ചോദിച്ചു.അന്ന് കഞ്ഞിമാത്രമാണ് വീട്ടിലുണ്ടാക്കിയത് മീനോ ഇറച്ചിയോ കണ്ട കാലം എൻ്റെ കുഞ്ഞുങ്ങൾ മറന്നുകഴിഞ്ഞിരുന്നു. പട്ടിണിക്കോലമായ മൂത്തവനേയും അതിലും എല്ലുംതോലുമായ ഇളയവനേയും കണ്ടിട്ട് എനിക്ക് കള്ളം പറയാൻ തോന്നിയില്ല.അച്ചായൻ നൂറിൻ്റെ കുറച്ച് നോട്ടുകൾ മൂത്തവൻ്റെ കയ്യിൽ കൊടുത്തു.
"ടീ... നാളെ വരുമ്പം ചെറുക്കനേംകുടെ കൊണ്ടുവാ....."പറഞ്ഞിട്ട് അച്ചായൻ ജീപ്പിൽ കയറി ഓടിച്ചുപോയി.രാവിലെ മൂത്തവനുമായി ഞാൻ അച്ചായൻ്റെ വീട്ടിലെത്തി.
"മോൻ വല്ലോം കഴിച്ചോടാ......" അച്ചായൻ അവൻ്റെ വയറിൽതട്ടി ചോദിച്ചു.
"പഴങ്കഞ്ഞി കുടിച്ചു......" അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു. അച്ചായൻ സഞ്ചിയിൽ കെട്ടിവച്ചിരുന്ന കുറച്ച് അരിയും കുറച്ച് മലക്കറിയും മോൻ്റെ തലയിൽ വച്ചുകൊടുത്തു.
"അമ്മക്ക് കൊറച്ച് ജോലിയൊണ്ട്.....മോൻ പൊക്കോ....."അച്ചായൻ പറഞ്ഞു.
"അടുക്കള അതാ ആദ്യമൊന്ന് വൃത്തിയാക്ക് പിന്നെ തിന്നാനെന്തെങ്കിലുമൊണ്ടാക്ക്....." അച്ചായൻ പറഞ്ഞു. പറഞ്ഞിട്ട് അച്ചായൻ ചാക്കോയേയും വിളിച്ച് ജീപ്പിൽ കയറിപ്പോയി വളരെനാളായി ആൾപ്പെരുമാറ്റമില്ലാതെ കിടന്ന അടുക്കള ഞാൻ വൃത്തിയാക്കി ആദ്യം അരി അടുപ്പത്തുവച്ചു. അരി വെന്തപ്പോഴേക്കും അച്ചായനും ചാക്കോയും രണ്ടു വലിയ പൊതിയുമായി വന്നു.
"ടീ...ഈ എറച്ചി കറിവെക്കണം ഇത് നിൻ്റെ വീട്ടില് കൊണ്ടുപൊക്കോ......"അച്ചായൻ പറഞ്ഞു. ഒരു പൊതിയിലുള്ള ഇറച്ചി എൻ്റെ വീട്ടിലേക്കാണെന്ന് കേട്ട എൻ്റെ കണ്ണുകൾ നിറഞ്ഞു.എൻ്റെ കുഞ്ഞുങ്ങൾ ഇറച്ചിയും കൂട്ടി രുചിയായി ആഹാരം കഴിക്കുന്നത് എൻ്റെ മനസ്സിൽ തെളിഞ്ഞു.ഉച്ചക്ക് ആഹാരം കഴിഞ്ഞ് അച്ചായനും ചാക്കോയും ടിവി കണ്ടിരിക്കുന്ന സമയം ഞാൻ ഹാളിലേക്ക് ചെന്നു.
"അച്ചായാ... ഞാൻ പോട്ടേ... കഴിക്കാനൊള്ളതൊക്കെ അടുക്കളേലൊണ്ട്....." ഞാൻ ചോദിച്ചു.
"ടീ...ഞാനൊരു കാര്യം പറയട്ടെ നിനക്കിഷ്ടമില്ലെങ്കി അതിൻ്റെ പേരില് ജോലിക്ക് വരാതിരിക്കരുത്....." ചാക്കോ പറഞ്ഞു.
"പറയെടാ......"
💬 Comments
View all comments