Chapter Title : വക്കച്ചന്റെ വികൃതികൾ 3 [നീലാണ്ടൻ]
ഹാളിലേക്കിറങ്ങി.
"ടീ...സരളേ....പാത്തുമ്മയോട് ആ കാശ് കൊടുത്ത് മോളെ കെട്ടിച്ചുവിടാൻ പറ പോരാത്തത് ഞാനും കൊടുക്കാം.സ്ഥലത്തിൻ്റെ കാര്യം നമുക്ക് പിന്നീട് ആലോചിക്കാം....." വക്കച്ചൻ പറഞ്ഞു. സരളക്ക് മനസ്സിലായി കൊച്ചുത്രേസ്യ ഇത് പറയാനാണ് അയാളെ അകത്തേക്ക് വിളിച്ചതെന്ന്.അൽപ്പം കഴിഞ്ഞ് കൊച്ചുത്രേസ്യ അടുക്കളയിലേക്ക് ചെന്നു.
"മിടുക്കീ..... നീ...അച്ചായനെ പാവാടത്തുമ്പിൽ കെട്ടിയിട്ടല്ലേ......." സരള അവളുടെ ചന്തിയിൽ ഒരു നുള്ളുകൊടുത്തു.
"ഹോ..... എന്തൊരു നുള്ളാ നുള്ളുന്നത്....." അവൾ ചന്തി തടവിക്കൊണ്ട് പറഞ്ഞു.
സരളയും കൊച്ചുത്രേസ്യയും ചോറും കപ്പയും മീനും മേശയിൽ നിരത്തി.
"വാടാ.....നീലാണ്ടാ......" വക്കച്ചനും ചാക്കോയും നീലാണ്ടനും കഴിക്കാനിരുന്നു.
"നിങ്ങള് കഴിക്കുന്നില്ലേ....." സൈഡിൽ മാറിനിന്ന കൊച്ചുത്രേസ്യയോടും സരളയോടും വക്കച്ചൻ ചോദിച്ചു.
"ഞങ്ങള് പിന്നിരുന്നാപ്പോരേ......." കൊച്ചുത്രേസ്യ ചോദിച്ചു.വക്കച്ചൻ ദേഷ്യത്തിൽ അവളെ നോക്കി.
"അയ്യോ...ഞങ്ങളിരിക്കാം....ഇങ്ങനെ നോക്കിപ്പേടിപ്പിക്കല്ലേ......." അവൾ ചിരിച്ചുകൊണ്ട് വക്കച്ചനടുത്തിരുന്നു.അവളും സരളയും കഴിക്കാനിരുന്നു.അവർ കഴിച്ചുകഴിഞ്ഞ് വക്കച്ചൻ ടിവി ഓൺചെയ്തു. പന്ത്രണ്ടുമണിയായപ്പോഴേക്കും സുകേശനും ഗീതയും ഉയരംകുറഞ്ഞ് ഇരുനിറമുള്ള ഒരു പെൺകുട്ടിയും എത്തി.
"അച്ചായാ...ഞങ്ങളെത്തി......" ചിരിച്ചുകൊണ്ട് സുകേശൻ പറഞ്ഞു.
"ടീ....ഞാൻ വീട്ടിലോട്ട് പോവുവാ....കൊച്ചുങ്ങള് ഒറ്റക്കല്ലേയുള്ളു......" നീലാണ്ടൻ പറഞ്ഞു.
"അച്ഛനുമമ്മയുമില്ലേ പിന്നെന്താ....?" സരള ചോദിച്ചു.
"ആ.....ഞാൻ പോവുവാ....." നീലാണ്ടൻ പറഞ്ഞു.
" ടീ.... അവനാ കുപ്പീന്ന് കൊറച്ചൊഴിച്ച് കൊടുക്ക്..." വക്കച്ചൻ പറഞ്ഞു.സരള കുപ്പിയുമായി ഹാളിലേക്കെത്തി.
"ആ ഒഴിഞ്ഞ കുപ്പീലൊഴിച്ച് കൊടുക്കെടീ....." വക്കച്ചൻ പറഞ്ഞു.
"അത് കൊണ്ടുപോട്ടിച്ചായാ പാവമല്ലേ......" കൊച്ചുത്രേസ്യ പറഞ്ഞു.
"ആ....നിൻ്റിഷ്ടം....." വക്കച്ചൻ മറുത്തൊന്നും പറഞ്ഞില്ല. നീലാണ്ടൻ നന്ദിയോടെ അവളെ നോക്കി ചിരിച്ചു. ഷാപ്പിലെ പട്ടച്ചാരായം കുടിക്കുന്ന നീലാണ്ടന് ഒരു കുപ്പി റം കിട്ടിയപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.അവൻ അതുമായി നടന്നകന്നു.
"ടാ....വീട്ടിച്ചെന്നേ കുടിക്കാവൂ......" വക്കച്ചൻ സിറ്റൗട്ടിലിറങ്ങി വിളിച്ചുപറഞ്ഞു.
"ശരി....അച്ചായാ....."നീലാണ്ടൻ ഇരുട്ടിൽ
💬 Comments
View all comments