Chapter Title : വളഞ്ഞ വഴികൾ 12 [Trollan]
എന്താ പ്രശ്നം. ആര് ആണ് കാരണം. ഇടപെടണോ?"
"ഓ വേണ്ടായേ.
മറ്റവൻ ഇനി കോമയിൽ ആയിരിക്കും പിന്നെ പ്രശ്നം ഉണ്ടാക്കിയത് നീ അല്ലെ. അവന് പണികൊടുത്തത്."
"ഓ അതാണോ.
എന്നാ ഞാൻ ഇടപെടുന്നില്ല."
"വൈകുന്നേരം കാണാൻ പറ്റുമോ?"
"ലോറി ആയി വീട്ടിലേക് ആണ് വരുന്നേ. കാണാം."
"ബെസ്റ്റ്.
ഒന്നുല്ല."
"എന്നാ ശെരി. ഞാൻ കുറച്ച് തിരക്കിൽ ആണ്. നമുക്ക് കാണാം."
"ഹം."
ഞാൻ ഫോൺ കട്ട് ചെയ്തു വീണ്ടും മറ്റേ ചിന്തയിലേക് പോയി.
ലോറിയിൽ കയറി കിടന്നു.
പയ്യെ മയക്കത്തിലേക് പോയി.
പട്ട തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.
"വാ പോകാം.
കാശ് കൊടുക്കടാ."
ഞാൻ ഇറങ്ങി ചെന്ന് ബില്ലും വാങ്ങി മുതലാളി തന്നാ കാശ് കൊടുത്തു.
വീണ്ടും വരാം എന്ന് മറ്റെപുള്ളി യോട് പറഞ്ഞു.
ഞങ്ങൾ ലോറിയും ആയി വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ ആ ലോറിയിൽ തന്നെ ആയിരുന്നു എന്റെ ജീവിതം മാറ്റി മറച്ച ലോറി.
അങ്ങനെ ഞങ്ങൾ മുതലാളി യുടെ വീട് ലക്ഷ്യം ആക്കി വണ്ടി വിട്ടു.
പട്ട എന്നോട് പറയാൻ തുടങ്ങി.
"എന്തൊ എവിടെയോ ഒരു മിസ്റ്റെക് വരുന്നപോലെ."
ഞാനും അതേ എന്ന് പറഞ്ഞു.
"ആൻസർ അനോഷിച്ചു പോയ നമ്മുടെ മുന്നിലേക്ക് വീണ്ടും ചോദ്യങ്ങൾ വന്നു കൊണ്ട് ഇരിക്കുവാ അല്ലെ."
"ഇതിന് ഒക്കെ ഉത്തരം ഇനി എവിടെ നിന്ന് കിട്ടും നമുക്ക്."
"ചോദ്യം ഉണ്ടേൽ അതിനുള്ള ഉത്തരം വും ഉണ്ടാക്കും.
അത് നമ്മൾ തന്നെ കണ്ട് പിടിക്കേണ്ടി വരും.
എവിടെ എന്റെ കുടുബം അവസാനിച്ചോ. അവിടെ നിന്ന് തന്നെ അനോഷിക്കാം.
ആ ലോറിയുടെ സകല മന വിവരവും കിട്ടാൻ എന്നാ വഴി.
നമുക്ക് അറിയാവുന്ന ആരെങ്കിലിനെയും പരിജയം ഉണ്ടോടാ വെഹിക്കിൾ ഡിപ്പാർട്മെന്റ് ൽ."
"എനിക്ക് അറിയില്ല.
പക്ഷേ മുതലാളി ക് അറിയാം ആരെങ്കിലിനെയും.
നമുക്ക് നോക്കന്നെ."
ഞാൻ വണ്ടി ഓടിച്ചു കൊണ്ട് ഇരുന്നു ഒപ്പം ഒരു ഭയവും എന്റെ കൂടെ കൂടി ഇരുന്നു.
അത് വെറും ഒരു ദുരന്തം അല്ലാ ഒരു കൊലപാതകം ആണെന്ന് ഉള്ള രീതിയിലേക്കു എന്റെ മനസിനെ കൊണ്ട് പോയിക്കൊണ്ട് ഇരിക്കുന്നു.
അതിനുള്ള ഉത്തരം എനിക്ക് വേഗം കിട്ടിയേ തിരു എന്ന് ഓർത്ത് ഞാൻ വണ്ടി ഓടിച്ചു.
മുതലാളി യുടെ വീട്ടിൽ വന്നു എന്നിട്ട് മുതലാളി യോട് വണ്ടിയുടെ കാര്യം പറഞ്ഞു എല്ലാം നന്നക്കി ഉണ്ട് എന്നും ബില്ലും
💬 Comments
View all comments