Chapter Title : വളഞ്ഞ വഴികൾ 13 [Trollan]
ഗായത്രി.
ഞാൻ തന്നെ തുടർന്നു.
"ചേട്ടന് ന്റെ കാര്യങ്ങൾ ആ അപകടം.
പിന്നെ ഈ ജോലി?"
എന്ന് പറഞ്ഞു ഞാൻ ഷോക്കേഴ്സ് ലേക്ക് കൈ ചുണ്ടി കാണിച്ചു.
അത് കണ്ടതോടെ അവൾ ഒരു പുച്ഛത്തോടെ.
"എന്താ പറഞ്ഞേ. എന്റെ ഏട്ടൻ മരിച്ചത് വെറും ഒരു അപകടം ആണെന്നോ?
മൂന്നു വർഷം കൂടെ ഉണ്ടായിരുന്നവള ഞാൻ.
അവന്റെ ഓരോ പ്രവർത്തിയും എനിക്ക് അറിയാം.
മരണ കാരണം എന്നാ മദ്യപിച്ചു വണ്ടി ഓടിച്ചു എന്ന്.
എന്റെ ഏട്ടന് മദ്യപിക്കില്ല എന്ന് എനിക്ക് 100ശതമാനം ഉറപ്പ് ആയിരുന്നു.
അത് അനോഷിക്കാൻ ചെന്ന ഞാൻ വെറും കറിവേപ്പില്ല പോലെ എടുത്തു കളയുക ആയിരുന്നു എന്റെ പരാതി.
പോസ്റ്റുമാട്ടം റിപ്പോർട്ട് വരെ തിരുത്താൻ കഴിയുന്നവന്മാർ ഉള്ളോടത്തോളം കാലം എന്റെ ഏട്ടന്റെ മരണം ഒരു അപകടം ആയി തന്നെ അവിടെ കിടക്കും."
എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി.
അത് കേട്ട് ശെരിക്കും ഞാൻ ആണ് ഞെട്ടിയത്.
ഇതിന് പുറകിൽ ഒരു വലിയ ആൾ തന്നെ ഉണ്ടെന്ന് മനസിലായി.
പിന്നെ ഞാൻ അധികം ചോദിച്ചില്ല.
ഇച്ചിരി നേരം കഴിഞ്ഞു.
" ഞങ്ങൾ എന്നാൽ ഇറങ്ങുവാ.
പിന്നെ ദേ നിന്റെ ചേട്ടൻ നിനക്ക് തന്നിട്ട് പോയ ആൾ ആണ് ആ ബെഡിൽ കിടക്കുന്നെ. അതിനെയും നീയും കൂടി അങ്ങ് ചെന്നാൽ പുള്ളിക് ഇഷ്ട്ടം ആകില്ലാട്ടോ.
നിന്റെ കൈയിൽ ആണ് തീരുമാനം.
ഇത് ഇപ്പൊ മുങ്ങിക്കൊണ്ട് ഇരിക്കുന്ന കപ്പൽ ആണേൽ ഉപേക്ഷിച്ചു ഉള്ളത് എടുത്തു കൊണ്ട് അടുത്ത കരയിലെക് നിന്തുക. ഇല്ലേ... "
"എങ്ങോട്ട് പോകാൻ.
ഈ കൈയികുഞ്ഞിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങിയാൽ അല്ലാ ഉടനെ ഇറങ്ങേണ്ടി വരും അപ്പൊ ഞാൻ എന്ത് ചെയ്യാൻ ആണ്."
അത് ഒരു വലിയ ചോദ്യം ആയി എന്നെ അവിടെ കുറച്ച് നേരം പിടിച്ചു നിർത്തി.
എന്തൊ ഇനി ഇവരെ ഇട്ടേച് പോയാൽ ചിലപ്പോ നാളെ ഇവർ ജീവിച്ചു ഇരിക്കില്ല എന്നുള്ള ഒരു ചിന്ത എനിക്ക് കയറി.
"ഇയാൾക്ക് ഇതെല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ പോരാമോ അവിടെ എനിക്ക് ഒരു ചെറിയ വീട് ഉണ്ട്.
💬 Comments
View all comments