Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
കിടക്കുകുകയായിരുന്നു എന്തൊ ആലോചിച്ചു കൊണ്ട്.
"എന്താണ് ഇത്രയും ആലോചിക്കൻ.
ഉറങ്ങിക്കൂടെ?"
ഞാൻ അവളോട് ചോദിച്ചു.
"ഉറങ്ങണം എന്നുണ്ട്.
പക്ഷേ അത് നഷ്ടപെട്ടിട്ട് നാളുകൾ ആയി."
പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.
പുറത്തെ ബെഞ്ചിൽ പോയി കിടന്നു.
അവിടെ കിടന്നു തന്നെ ഉറങ്ങി പോയി.
അങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയി.
ജൂലി അവൾ വീണ്ടും കോളേജിലേക് പോയി.
ഗായത്രയും കുട്ടിയും ഒക്കെ ആയതോടെ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഇപ്പൊ അവൾ എന്നോട് നന്നായി സംസാരിക്കാൻ ഒക്കെ തുടങ്ങി ഇരിക്കുന്നു.
ഞാൻ വീട്ടിൽ ഉള്ളപ്പോൾ ഒരു മടിയും കൂടാതെ കുഞ്ഞിനെ എന്റെ മേത്തു കൊണ്ട് വെച്ചിട്ട് അവൾ ദീപ്തിയുടെ ഒപ്പം പശുന്പുല്ലു വെട്ടാൻ ഒക്കെ ഒരു സഹായം ആയി കൂടെ പോകും. ദീപ്തിയുടെ പണി അവൾ പകുതി ആക്കി കുറച്ച്.
ദീപ്‌തിക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. വീട്ടിലേക് കാര്യങ്ങൾ ഒക്കെ അവളും നോക്കി തുടങ്ങി.
ഞാൻ മുതലാളി യുടെ ഓരോ പണിയും ഏറ്റെടുത്തു കുറച്ച് കൈമടക് കിട്ടും.
മാറ്റവന്മാർ ആണേൽ കുടിയും പെണ്ണുപിടത്തം ഒക്കെ ആക്കി തീർക്കും.
ഞാൻ അതെല്ലാം സൂക്ഷിച്ചു ദീപ്തിക്കും രേഖകും കൊടുക്കും. ബാക്കി വരുന്നത് നാട്ടിലെ സഹകരണ ബാങ്കിൽ ഇടും.
ജൂലി ആണെൽ ഇപ്പൊ രേഖ വിളിക്കുന്നപോലെ തന്നെ ദിവസവും വിളിച്ചു ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
"എടാ ഞാൻ ഒന്ന് കടയിൽ പോയി കുറച്ചു സാധങ്ങൾ വാങ്ങിക്കൊണ്ടു വരാം."
ദീപ്തി പറഞ്ഞു.
"ഞാൻ വാങ്ങിക്കോളാം."
"വേണ്ടടാ...
ഇത് അവൾക്കും കുഞ്ഞിനും ഉള്ളതാ.
ഞാൻ വാങ്ങിക്കോളം."
അതും പറഞ്ഞു ദീപു പോയി.
ഗായത്രി അടുക്കളയിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് മുൻപ് വശത്ത് വന്നു കുഞ്ഞിനെ എന്റെ കൈയിലേക് തന്ന് ഇറായത് ഇരുന്നു തല ഇരുകയായിരുന്നു.
ഞാൻ ആണേൽ കുഞ്ഞിനെ കിട്ടിയാൽ ഞാനും ഒരു കുഞ്ഞി വാവയായി പോകും.
ഗായത്രി ആണേൽ അവളുടെ സ്വന്തം വീട് പോലെ ആയി ഈ വീട് കഴിഞ്ഞിരിക്കുന്നു അല്ലാ ദീപു ആക്കി ഇരിക്കുന്നു.
രേഖയും അവൾക് നല്ല കൂട്ടുകാരി ആയി മാറി.
"ഞാൻ കുറച്ചു ദിവസം ആയി ചോദിക്കണം എന്ന് വെച്ചതാ."
"എന്നാ."
അവൾ തല ചിക്കൽ നിർത്തി എന്റെ നേരെ നോക്കി പറഞ്ഞു.
"അതേ.
ഇവന് അച്ഛൻ വീട്ടുകാർ ഒന്നും ഇല്ലേ?"
ഞാൻ പേടിച്ചു ആണ് ചോദിച്ചേ. അവൾക് വിഷമം ആക്കുമോ എന്ന് ഓർത്ത്.
💬 Comments
View all comments