0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 594

വേദന എന്നപോലെ പയ്യെ പയ്യെ എലിയയുടെ കൈയിൽ പിടിച്ചു കൊണ്ട് പതിയെ ഹോസ്പിറ്റൽ ലേക്ക് നടന്നു പോയി.

ഞാൻ ഹോസ്പിറ്റൽ മുഴുവനും കാറിൽ ഇരുന്നു നോക്കി.

അന്ന് കണ്ട ഹോസ്പിറ്റൽ ഒന്നും അല്ല... അന്ന് ഒരു ബ്ലോക്ക്‌ മാത്രം ആയിരുന്നു ഉണ്ടായേ... ഇന്ന് കുറയെ ബ്ലോക്ക്‌ വന്നു ഏതാണ്ട് ഞങ്ങളുടെ ഹോസ്പിറ്റൽ ന്ന് കട്ടക്ക് നിക്കുന്ന പോലെ തന്നെ.

എന്ത് ചെയ്യാൻ ജൂലിയും ആയി മത്സരിക്കാൻ വരെ തൊടങ്ങിയ മാനേജ്‍മെന്റ് ആയിരുന്നു.. പക്ഷേ എന്ത് ചെയ്യാൻ... ആ ബൂസ്റ്റ്‌ റോക്കറ്റ് ഗേൾ ഇവിടത്തെ നല്ല ഡോക്ടർണമാരെ വരെ എന്റെ ഹോസ്പിറ്റൽ ലേക്ക് റഞ്ചി.

അങ്ങനെ ഞാൻ പഴയ ചിന്തകളെ എല്ലാം അടിച്ചമർത്തി.

കാറിൽ ഇരുന്നു പട്ടായെ ഒക്കെ അറിയിച്ചു... പുള്ളി എന്നോട് ഓരോ മുപ്പത് മിനിറ്റ് കഴിഞ്ഞു ഞാൻ വിളിക്കും അല്ലെ നീ എന്നെ വിളിക്കണം..
ടൈം തെറ്റിയാൽ ഹോസ്പിറ്റലിലേക് ഞങ്ങൾ ഇരച്ചു കയറും എന്ന് അവൻ പറഞ്ഞു ഫോൺ നിർത്തി.

കുറച്ച് നേരം കഴിഞ്ഞതോടെ.. ഒരു സ്കോർപിയോ, പിന്നെ ക്രിസ്റ്റ അങ്ങനെ നാലഞ്ചു വണ്ടികൾ ആ പാർക്കിൽ എന്റെ വണ്ടിയോട് അടുത്ത് വന്നു നിന്ന്... എല്ലാം പട്ടായുടെ ബോഡി ഗാർഡ്സ്...
അവൻ എന്നെ പ്രൊട്ടക്ഷൻ തന്നു കഴിഞ്ഞു എന്ന് എനിക്ക് മനസിലായി. ഞാൻ അറിയാതെ തന്നെ.

കുറച്ചു നേരം കഴിഞ്ഞപ്പോൾ എലിയയുടെ ഫോൺ വന്നു... അപ്പോയണ്മെന്റ് കിട്ടി.. അതും ലാസ്റ്റ്..
ലാഞ്ചിന് ക്രിസ്റ്റിന പോകുന്നതിന് മുന്നേ കാണാം എന്ന് നേഴ്‌സ് പറഞ്ഞിട്ട് ഉണ്ട്.

ഞാൻ വിളികാം അപ്പൊ വേഗം വരണം എന്ന് പറഞ്ഞു എലിയ ഫോൺ വെച്ചു.

ഞാൻ കുറച്ചു നേരം ഫോണിൽ കുത്തികൊണ്ട് ഇരുന്നു.

സമയം അങ്ങനെ പോയി.

എലിയ ടെ ഫോൺ കാൾ കേട്ടതും ഞാൻ ഹോസ്പിറ്റലിൽ ലേക്ക് നടന്നു.

പിന്നെ പോയി ദീപ്തിയുടെ അടുത്ത് ഇരുന്നു.

അവൾ തനിക് പറ്റില്ല എന്നോളണം എന്റെ കൈയിലേക് ചാരി പയ്യെ കിടന്നു.

ഓ ഇജാതി അഭിനയം നിനക്ക് ഓസ്കാർ കിട്ടുടി കുരുപ്പേ എന്ന് ഞാൻ അവൾ കേൾക്കുന്ന രീതിയിൽ പറഞ്ഞു.

അവൾ ഒന്ന് ഇളിച്ചു കാണിച്ചിട്ട് കിടന്നു.

അപ്പൊ തന്നെ ഞങ്ങളുടെ ടോക്കാൻ വിളിച്ചു.

ദീപ്തി ആദ്യം റൂമിലേക്കു കയറി ചെന്ന് പിന്നാലെ എലിസബതും.

അതിന് പിന്നാലെ ഞാനും അങ്ങ് കയറി..
എന്നെ കണ്ടതോടെ ക്രിസ്റ്റിന ഒന്ന് ഞെട്ടി എഴുന്നേറ്റ് പോയി.

അവളെ കണ്ട് ഞാനും... ഒരു മുപ്പതു

💬 Comments

View all comments