Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]
കുറച്ചു ഫാബ്രികേഷൻ ചെയ്യാനുണ്ട്. അതിന്റെ അളവെടുക്കാൻ മാർക്ക് ചെയ്തതാ. എല്ലാരും പോയികഴിഞ്ഞപ്പോഴാ ഓർത്തത്. അതുകൊണ്ടാ നിങ്ങളെ ബുദ്ധിമുട്ടിച്ചത്. നിങ്ങൾ സഹായിച്ചില്ലേൽ ഇന്ന് മുതലാളി എന്നെ തെറി പറഞ്ഞേനെ . താങ്ക്സ് ഭായി.
ഇലക്ട്രിഷിയൻ:- ഇതൊക്കെ എന്തു ബുദ്ധിമുട്ടാ സാറേ. ഇതിനൊക്കെ എന്തിനാ താങ്ക്സ് പറയുന്നെ. ഞാൻ പോകുവാ. ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടേ കാൾ ചെയ്താ മതി സാറേ.
എന്നും പറഞ്ഞു അവൻ അവന്റെ ടൂൾ ബോക്സ് എടുത്തുകൊണ്ടു തിരിഞ്ഞു നടന്നു. . ഞാൻ അവനെ പുറകീന്നു വിളിച്ചു. ഒരു 200 രൂപ അവന്റെ പോക്കറ്റിൽ വെച്ചു കൊടുത്തു..
ഞാൻ:- ഇതിരിക്കട്ടെ ഒരു സന്തോഷത്തിന്.
ഇലക്ട്രിഷിയൻ:- അയ്യോ സാറേ ഇതൊന്നും വേണ്ടാരുന്നു.
ഞാൻ :- രാവിലെ മുതൽ ജോലിചെയ്യുന്നതല്ലേ. പോയി രണ്ടെണ്ണം അടിക്ക്.
ഇലക്ട്രിഷിയൻ:- താങ്ക്സ് സാറേ. ഞാൻ ഒരു സഹായം ചോതിച്ചോട്ടെ.?
ഇനി എന്തു വള്ളികെട്ടാണോ. മരത്തെ കിടന്ന ഉറുമ്പിന്റെ കൂടു എടുത്തു ഷഡ്ഡിക്കകത്ത് വെച്ച അവസ്ഥ ആകുമോ . ഇങ്ങനെയൊക്കെ ആലോജിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
ഞാൻ :- എന്താ കാര്യം. സാമ്പത്തികം ആണെങ്കിൽ ചുമ്മാ ചോതിച്ചു ബുദ്ധിമുട്ടൻടാ.
ഇലക്ട്രിഷിയൻ:- അയ്യോ സാറേ സാമ്പതികമല്ല.
ഞാൻ:- പിന്നെന്താ, എന്റ്റെ കിഡ്നി വല്ലതും വേണോ.
ഞാൻ ചുമ്മാ തമാസക്ക് ചോതിച്ചു. അവൻ ഒന്ന് ചിരിച്ചു
ഇലക്ട്രിഷിയൻ:- കിഡ്നി ഒന്നും വേണ്ട സാറേ. എന്റ്റെ മോൻ ബി കോം കഴിന് നീക്കുവാ കഴിഞ്ഞ വർഷമാ പാസ് ആയതു. ഇതുവരെ ജോലിയൊന്നും കിട്ടിയില്ല. സാർ വിജാരിച്ചാ ഇവിടെ എന്തെങ്കിലും ജോലി കിട്ടുവോ.
ഞാൻ :- തനിക്ക് ബി കോം പാസ്സായ ഇത്രോം വലിയ മോനുണ്ടോ . തന്നെ കണ്ടാ പറയില്ലല്ലോഡോ . ബി കോം പാസ് ആയിട്ട് ഇതുവരേം കിട്ടിയില്ലെന്നോ. വിശ്വസിക്കാൻ പറ്റുന്നില്ല.
ഇലക്ട്രിഷിയൻ:- എന്റ്റെ വല് മാരേജ് ആരുന്നു. 18 ആം വയസിൽ ഒളിച്ചോടി കെട്ടിയതാ ഇപ്പോ മകന് 19 വയസ്സു. ഞാൻ തുറന്നു പറയാം സാറേ. അവനെ ഒരു പെണ് തേച്ചിട്ടു പോയി. കുറേനാൾ ആ വിഷമത്തിലൊക്കെ ആരുന്നു. എവിടെങ്കിലും ഒരു ജോലിക്ക് കേറിയാൽ അവന്റെ മനസ് കുറച്ചു മാറിയേനെ. എല്ലാം മറന്നെന്നേ.
ഞാൻ:- ഇവിടെ ബി കോം ന്നു പറ്റിയ ജോലി ഒന്നും ഇല്ലഡോ. ആകെയുള്ളത് മെഷീൻ ഓപ്പറേറ്ററുടെ ജോലിയാ. അതിനു വലിയ ശമ്പളം ഒന്നും കിട്ടില്ലഡോ. താൻ വേറെ എവിടെങ്കിലും ട്രൈ ചെയ്യ്.
ഇലക്ട്രിഷിയൻ:- ശമ്പളംഒന്നും പ്രശ്നമല്ല സാർ.
💬 Comments
View all comments