Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]
ഇഷ്ടം . മൂന്നുകൂട്ടുകാരും സയൻസ് എടുത്ത കൊണ്ട് ഞാനും സയൻസ് എടുത്തു . എനിക്കു കൂട്ടുകാരെ ആണ് ഇഷ്ടം.
മാലു :- സാഗർ കണക്കിൽ വീക്ക് ആണല്ലെ.
സാഗർ :- അതെന്താ അങ്ങനെ ചോദിച്ചത്.
മാലു :- കണക്കനുസരിച്ച് സാഗർ അല്ലാതെ രണ്ടു കൂട്ടുകാരല്ലേ സയൻസ് എടുത്തത് . ഇപ്പോ പറഞ്ഞപ്പോ തെറ്റിപ്പോയി . മൂന്ന് എന്നാ പറഞ്ഞത്.
സാഗർ :- പത്തിൽ കണക്കിന് എനിക്കു 96% ഉണ്ടാരുന്നു.
മാലു ഒന്ന് ഞെട്ടി.
സാഗർ :- 3 എന്നു തെറ്റി പറഞ്ഞതല്ല. മൂന്നാമത്തെ ആള് താൻ തന്നെയാ.
മാലതി :- ഞാനോ ? നമ്മളെപ്പോഴാ കൂട്ടായത് ?
സാഗർ :- ഇപ്പോ കൂട്ടായില്ലേ?
മാലതി :- ഇപ്പോ സംസാരിച്ചതല്ലേ ഉള്ളൂ , അപ്പോഴേക്കും കൂട്ടയോ?
സാഗർ :- നിന്റെ എത്ര കൂട്ടുകാർക്ക് അറിയാം നീ എംബിബിഎസ് ന് വേണ്ടിയാ പടിക്കുന്നതെന്ന്
മാലതി :- അത് എന്റ്റെ എല്ലാ കൂട്ടുകാരക്കും അറിയാം
സാഗർ :- പക്ഷേ എംബിബിഎസ് കിട്ടിയില്ലേൽ നർസിങ്ന് പോകുമെന്നു എത്ര കൂട്ടുകാർക്ക് അറിയാം
മാലു ആലോജിച്ചു
സാഗർ :- എനിക്കു മാത്രമല്ലേ അറിയൂ . അപ്പോ ഞാൻതന്നെ അല്ലേ ബെസ്റ്റ് ഫ്രണ്ട് .
മാലു എന്തോ പറയാൻ തുടങ്ങിയപ്പോ അവൻ തടുത്തു. കൈ കൊണ്ട് വേണ്ടാണ് ഓള രീതിയിൽ ആക്ഷൻ കാണിച്ചോണ്ട് പറഞ്ഞു. ഇനി ഇങ്ങോട്ടോന്നും പണയണ്ട. എന്നും പറഞ്ഞു അവൻ പോയി.
നടന്നതൊന്നും മാലുവിന് മനസിലാകാതെ ആശ്ചര്യത്തോടെ ഇരുന്നു. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാരുന്നു.
അങ്ങനെ ദിവസവും അവർ സംസാരിക്കാൻ തുടങ്ങി.
💬 Comments
View all comments