0%

Chapter Title : വല്യേട്ടൻ 6 ●അൻസിയ●

Author : അൻസിയ Read All Parts 5.7K

വീട്ടിലേക്ക് വണ്ടി കയറി.... ചുറ്റിലും നോക്കി ശാലു ചോദിച്ചു...

"ഇതാണോ വീട്...??

"ആ ... പേടിക്കണ്ട ആരും വരാത്ത സ്ഥലമാണ്... പിന്നെ അടുത്ത വീട്ടിലൊന്നും ആളും ഇല്ല...."

അയാൾ ഇറങ്ങി വാതിൽ തുറക്കുന്നത് വരെ അവർ കാറിലിരുന്നു.... വാതിൽ തുറന്ന് വണ്ടിയിലേക്ക് നോക്കി അയാൾ കൈ മാടി വിളിച്ചപ്പോ ശാലു ചേച്ചിയെ ഒന്ന് നോക്കി....

"ഇറങ്ങിക്കോ.... വരുന്നിടത്ത് വെച്ച് കാണാം...."

സെക്കൻഡ് കൊണ്ട് രണ്ടുപേരും ഉള്ളിലേക്ക് കയറി... നല്ല വൃത്തിയുള്ള രണ്ട് ബെഡ്റൂം വീട് ... മൊത്തത്തിൽ അവരൊന്ന് ഉള്ളിലാകെ കണ്ണോടിച്ചു.....

"എന്ന നിങ്ങളൊന്ന് ഫ്രഷ് ആയിക്കോ ഞാൻ പോയി കഴിക്കാൻ ഉള്ളത്‌ വാങ്ങി വരാം...."

അയാളുടെ കൂടെ വാതിൽ വരെ ചെന്ന് ശാലു പതിയെ പറഞ്ഞു ....

"ബീർ മറക്കണ്ട..."

"അതൊക്കെ ഫ്രിഡ്ജിൽ എപ്പോഴോ റെഡിയാണ്...."

"ചേട്ടന് എന്താ വാങ്ങിയത്...??

"എനിക്ക് ഹോട്ട് വേണം ബീറോന്നും എൽകില്ല...."

"എന്ന എനിക്കും അത് മതി...."

"ചേച്ചിയോ അടിക്കോ...??

"ഇല്ല അവൾ അടിക്കില്ല...."

"ഒരാള് ബോധം ഉള്ളത് നല്ലതാ...."

"വേഗം വരണം...."

"പത്ത് മിനിറ്റ്..."

"ശരി..."

അയാൾ വണ്ടി എടുത്ത് പോയതും ശാലു റൂമിലേക്ക് കയറി... നല്ല വൃത്തിയിൽ ഒരുക്കി വെച്ച ബെഡ്റൂം കണ്ടവൾ ഒന്ന് നോക്കി... വലിയ കട്ടിലും അതിനൊത്ത സ്പ്രിങ് ബെഡും... ബെഡിൽ സൈഡിൽ വെച്ച രണ്ട് നൈറ്റി കണ്ടവൾ അതെടുത്തു നോക്കി... ഇത് തങ്ങൾക്ക് വേണ്ടി അയാൾ വാങ്ങിയതാണെന്ന് ശാലുവിന് തോന്നി... കയ്യില്ലാത്ത തൊടുമ്പോ തന്നെ നല്ല സുഖമുള്ള തുണിയും... അതിൽ ഒന്നെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി....

പ്രവീണ പുറത്തേക്ക് ഇറങ്ങി റോഡിൽ നിന്ന്

💬 Comments

View all comments