Chapter Title : വല്യേട്ടൻ 6 ●അൻസിയ●
"ഹലോ.... ശാലിനി ആണ്..."
"എത്തിയോ ഇവിടെ...??
"ഇല്ല കയറാൻ നിക്കുന്നു... പിന്നെ ഒരു പ്രശ്‌നം...."
"എന്താ...???
"എന്റെ കൂടെ ഒരാൾ ഉണ്ട്..."
"ആര്....??
"എൻ്റെ ചേച്ചിയാണ് വകയിൽ...."
"എന്തിനാ അവരെ കൊണ്ടുവന്നത്....??
"വീട്ടിൽ സമതിക്കുന്നില്ല ഒറ്റക്ക് വരാൻ... ചേച്ചി കുഴപ്പമില്ല എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്...."
"എന്ത് ... നിന്നെ ഭലമായി ഞാൻ ചെയ്തതോ...??
"അയ്യോ.... അതൊന്നും മിണ്ടിയിട്ടില്ല.... ഫോണിലൂടെ ഉള്ള പരിചയമാണ് രണ്ടുവട്ടം കണ്ടിട്ടുണ്ട് അതാണ് പറഞ്ഞത്...."
"എനിക്ക് കുഴപ്പമൊന്നും ഇല്ല... നിന്റെ കാര്യമാണ്..."
"എല്ലാത്തിനും ആള് സപ്പോർട്ട് ആണ്... പിന്നെ..."
"പിന്നെ...?
"ചേച്ചിയെ കണ്ടിട്ട് എന്നെ വേണ്ടന്ന് പറയരുത്..."
"അത്രക്ക് ഉണ്ടോ നിന്റെ ചേച്ചി....??
"ഉണ്ടോന്ന.... കണ്ട് നോക്ക്..."
"ഉം... എപ്പോഴാ ഇവിടെ എത്തുക... ??
"ദേ... ബസ്സ് വന്നു.... "
"ബസ്സിന്റെ പേര് പറയ്....??
"കിനാവ്.... എന്നാണ്... ശരി ചേച്ചി വിളിക്കുന്നു...."
"ശരി..."
"പിന്നെ ബീയർ വാങ്ങിക്കോ ട്ടാ...."
"അതൊക്കെ റെഡി ആണ്.."
ശാലു ഫോൺ വെച്ചിട്ട് ബസ്സിന്റെ അടുത്തേക്ക് ഓടി.... പ്രവീണയും അവളും തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു...
"എന്ത് പറഞ്ഞടി അയാൾ....??
"അത് ഒക്കെ ആണ്...."
"സംശയം വല്ലതും തോന്നിയോ....??
"അറിയില്ല പരമാവധി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്...."
ചീറി പാഞ്ഞു പോകുന്ന ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ശാലു കണ്ണടച്ചു....... ____________
ശാലു വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ നേരത്തെ കടയിലേക്ക് ഇറങ്ങിയിരുന്നു... ഒന്നിനും ഒരു മൂടില്ല ശാലു കരുതി കാണുമോ താനവളെ ഒഴിവാക്കിയതാണെന്ന്... വെറുതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവീണയുടെ മെസ്സേജ് വന്നത്... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ
💬 Comments
View all comments