0%

Chapter Title : വല്യേട്ടൻ 7 ●അൻസിയ●

Author : അൻസിയ Read All Parts 5.6K

അയാൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു ബെഡിൽ ആകെ രക്തം പോയി ഉണങ്ങി പിടിച്ചിരിക്കുന്നു... എന്റെ അടുത്ത് വന്നു നിന്ന് പ്രവീണ ചോദിച്ചു...

"ഏട്ടാ എന്താ ചെയ്യ ഇയാളെ....??

"എവിടെയെങ്കിലും കൊണ്ടുപോയി കളയാം..."

"എവിടെ...??

"വല്ല കാട്ടിലോ പുഴയിലോ തള്ളാം..."

"അതൊക്കെ പെട്ടന്ന് കണ്ടുപിടിക്കില്ലേ....??

"നോക്കാം നീ ആദ്യം സാധനങ്ങൾ എല്ലാം എടുത്ത് വെക്ക്... ഇവിടെ ഒരു കഷ്ണം പേപ്പർ പോലും ഇടരുത്...."

"ഉം ...."

പ്രവീണ അകത്തേക്ക് പോയതും ഞാൻ അയാളുടെ കയ്യിലെ കെട്ടഴിച്ചു... കൈ പിന്നോട്ട് തന്നെ മലച്ചു നിക്കുന്നത് കണ്ട് അയാൾ മരിച്ചിട്ട് സമയം കുറെ ആയി എന്നെനിക്ക് തോന്നി.... നിലത്തു കുറച്ചു മുന്നേ വിരിച്ച താർ പയയിലേക്ക് അയാളെ ഉരുട്ടി ഇട്ട് ഞാൻ ബെഡിൽ കിടന്ന അയാളുടെ തുണിയും അവളുമാർ മുറിച്ചു മാറ്റിയ ലിംഗവും എല്ലാം അതിലേക്ക് എടുത്തിട്ട് താർ പായ വൃത്തിയായി മടക്കി.... ബെഡിലേക്കും ചോര വാർന്ന കളർ ഉണ്ടായിരുന്നു.. എന്ത് ചെയ്യണമെന്ന് ആലോചിച്ച് നിന്ന എന്റെ ഉള്ളിലേക്ക് ഒരു ഐഡിയ തോന്നി ... കഴുകി ചോര പാട് കളയുക.. ഉടനെ ബാത്റൂമിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ചോര ആയ ഭാഗം വൃത്തിയായി കഴുകി.... അയാളെ താർ പയയോട് കൂടി അകത്തേക്ക് ഞാൻ വലിച്ചു കൊണ്ടുവന്ന് ടോർച്ചുമായി മുറിയിൽ നന്നായി പരതി നോക്കി... അപ്പോഴാണ് അടുത്തുള്ള ടേബിളിൽ അയാളുടെ മൊബൈലും പേഴ്സും ഇരിക്കുന്നത് കണ്ടത് അതും എടുത്ത് ഞാൻ അകത്തേക്ക് വന്ന് പ്രവീണയെ വിളിച്ചു... എല്ലാം എടുത്ത് കവറിൽ ആക്കി അവൾ എൻ്റെ അടുത്തേക്ക് വന്നു ....

💬 Comments

View all comments