0%

Chapter Title : Vampire's love [Dexter]

Author : Kambikathakal Read All Parts 251

ഒന്ന് കൊടുക്ക് എന്നാലേ

എനിക്ക് സമാധാനമാകൂ ".

അത് കേട്ടയുടനെ ബെഞ്ചമിന്റെ നേർക്ക് അടുത്ത

അയാൾ പറഞ്ഞു.

"ഏതോ ഒരുത്തിക്ക് പിഴച്ചുപ്പെറ്റുണ്ടായ

ഇവനെങ്ങനാടാ നിന്റെ കൊച്ചാവുന്നേ "

അത് പറയേണ്ട താമസമെ ഉണ്ടായിരുന്നുള്ളൂ,

പൊടുന്നനെ അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി

ബെഞ്ചമിൻ ആഞ്ഞോരിടി കൊടുത്തു, ആ ഇടിയുടെ

ശക്തിയിൽ വായിൽ നിന്നും ചോരത്തെറിച്ച അയാൾ

ബോധം കെട്ടു നിലത്തുവീണു, ഇതെല്ലാം

കണ്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ നിലവിളിയോടെ

അയാൾക്കരികിലേക്കടുത്തു. കണ്ടുനിന്നവർ പോലും

പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്. ബെഞ്ചമിൻ

കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ

അയാളുടെ ഭാര്യയെ നോക്കികൊണ്ട് പറഞ്ഞു.

"ഇനി, ഇനിമേലാൽ നിന്റെ മകൻ എന്റെ മകനെ

ശല്യംചെയ്‌തെന്നുവല്ലതും അറിഞ്ഞാൽ നീയൊക്കെ

നേരത്തെ പറഞ്ഞില്ലേ, കാശിന്റെ കഴപ്പാണെന്ന് അതേ

കഴപ്പ് വച് നിന്റെയും നിന്റെ കുടുംബത്തെയും ഞാൻ

തീർത്തുകളയും ".അതുപറയുമ്പോൾ അവന്റെ കണ്ണുകൾ ചോരപോലെ ചുവന്നിരുന്നു.

അത്രയും പറഞ്ഞു അവൻ വണ്ടിയിലേക്ക് കയറി ,

തന്റെ പപ്പയുടെ ഈ ഒരുപെരുമാറ്റം കണ്ട ആർതർ

ഭയത്തോടെ ബെന്നിനെ നോക്കി, ബെൻ ഒന്നും

നടന്നിട്ടില്ലാത്ത മട്ടിൽ വണ്ടിയിൽ കേറി മുന്നോട്ട്

കുതിച്ചു.

രാത്രി അത്താഴം കഴിഞ്ഞ കിടക്കാൻ നേരം മുറിയിലേക്ക് പോയ ബെഞ്ചമിൻ ആ മുറിയിലെങ്ങും ആർതറിനെ കണ്ടില്ല. പരിഭ്രാന്തനായ

അവൻ വീടാകെ അവനെ തിരക്കി , അപ്പോളാണ് പുറത്തെ മുറ്റത്തെ മരത്തണലിലെ വെള്ളാരങ്കല്ലുകളാൽ നിർമിച്ച തിട്ടയിലിരുന്ന് മാനത്തു നോക്കുന്ന ആർതറിനെ കണ്ടത് ബെഞ്ചമിൻ ഉടൻ തന്നെ താഴെക്കിറങ്ങി ആർതരിന്റെ അടുത്തേക്ക് നടന്നു.

"ആർതർ " ബെൻ പതിയെ അവനെ വിളിച്ചു.

മാനത്തുനിന്നും കണ്ണെടുത്ത അവന്റെ പൂച്ചക്കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നകണ്ട

💬 Comments

View all comments