Chapter Title : വര്‍ണ്ണരാജി [ പത്മിനി 2 ]
? ആ ഇളം മനസ്സ് വല്ലാതെ ആകാംഷയായി. അകത്തേക്ക് ശ്രദ്ധ കൊടുക്കാനുള്ള ഒരു വെമ്പല്‍ അവളുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.
രാജി പതിയെ തന്റെ ഒരു കണ്ണ് വാതിലിന്റെ ദ്വാരത്തിലേക്ക് ചേര്‍ത്ത് വെച്ചു. ആ ചെറിയ ദ്വാരത്തിലൂടെ ആ വലിയ മുറിയുടെ കാഴ്ചയിലേക്ക് ഒരു നൂല് പോലെ ചെന്നെത്തി. ഡോറിന് നേരെയുള്ള കസേരയില്‍ തന്റെ പത്മിനി ടീച്ചര്‍ ഇരിക്കുന്നത് അവള്‍ കണ്ടു. മുന്നിലെ കമ്പ്യൂട്ടറില്‍ വെളിച്ചം മിന്നി മറയുന്നു. എന്താണ് ദൃശ്യമെന്ന് കാണുവാന്‍ സാധിക്കുന്നില്ല .ടീച്ചറിന്റെ ശരീരം ആ കാഴ്ച മറക്കുന്നു. കൂടുതല്‍ ആകാംഷയോടെ തന്റെ കണ്ണ് കൂടുതല്‍ ചേര്‍ത്ത് നന്നായി കാണുന്നതിനുള്ള ഒരു ശ്രമം നടത്തി ..ഇല്ല അധികം ഒന്നും കാണാന്‍ സാധിക്കുന്നില്ല . ടീച്ചര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് മാത്രം കാണാം . പക്ഷെ എന്തായിരുന്നു ആ ശബ്ദം അത് അവളുടെ മനസ്സില്‍ ചോദ്യമായി ഉയര്‍ന്നു.
തനിക്ക് തോന്നിയതാകും എന്ന് കരുതി കണ്ണ്‍ പിന്‍വലിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ അതാ വീണ്ടും താന്‍ നേരത്തെ കേട്ട അത് പോലെ തന്നെ ഒരു ശബ്ദം .. അവള്‍ വേഗം തന്നെ തന്റെ കണ്ണുകള്‍ യഥാസ്ഥാനത്ത് കൊണ്ടുചെന്ന് വെച്ചു. ടീച്ചര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ കാണാനില്ല. കമ്പ്യൂട്ടറില്‍ നിന്നുമുള്ള വെള്ളിവെളിച്ചം വല്ലാതെ ഉയര്‍ന്നിരിക്കുന്നു. പെട്ടെന്നാണ് തന്റെ കാഴ്ചയെ മറച്ച് കൊണ്ട് ടീച്ചര്‍ വന്ന് നിന്നത് . അവള്‍ ഭയന്നു. ഇപ്പോള്‍ വാതില്‍ തുറന്നാല്‍ ടീച്ചര്‍ തന്നെ കണ്ടാല്‍ .. അവള്‍ പിന്തിരിഞ്ഞു ഓടിയാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ അവള്‍ പ്രതീക്ഷ പോലെ ഒന്നും സംഭവിച്ചില്ല . പക്ഷെ അവള്‍
💬 Comments
View all comments