Chapter Title : വർഷമെല്ലാം വസന്തം1 [ വീരു ]
ഇത് കേട്ട ഉടനെ വർഷ ശ്യാമിനെ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി അകത്തക്ക് വിളിക്കുന്നു. അകത്ത് ടൈനിംഗ് ടേബിളിൽ ഇരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന പ്രേം പ്രേമിന് വിളമ്പി ക്കൊടുക്കുന്ന ലത . ഉടനെ ശ്യാമും വർഷയും അവിടേക്ക് വന്നതും
അതെന്താ മോൻ പോയില്ലേ
ഇല്ല പപ്പാ അത് അമ്മാമ്മ എന്ത് അത്യാവശ്യമാണെങ്കിലും കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു
എങ്കിൽ വാ ഇരിക്ക് ലതേ ദേ ശ്യാമിന് വിളമ്പി ക്കൊടുക്ക്
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
പ്രശസ്തമായ അമ്പാട്ട് കുടുംബം അമ്പാട്ട് ഗ്രൂപ്പ് എന്ന പേരിൽ പല ശാഖകളിലായി ബിസിനസ്. അമ്പാട്ട് തറവാട്ടിലെ കൊട്ടാരം പോലുള്ള ഈ വീട്ടിൽ പാർവ്വതിയമ്മയെ എല്ലാവർക്കും ഭയവും , ഭക്തിയും , ബഹുമാനവുമാണ് . ആരും പാർവ്വതിയമ്മയോട് എതിർത്ത് സംസാരിക്കില്ലാ . പാർവ്വതിയമ്മയ്ക്ക് മൂന്ന് മക്കളാണുള്ളത് .
മൂത്തവൻ പ്രേം . പ്രേമിൻ്റെ ഭാര്യ ലത , ഒരേ ഒരു മകൾ വർഷ , മരുമകൻ ശ്യാം.
പ്രേമിന് താഴെ രണ്ട് സംഹാദരിമാരാണ് , സുലോചനയും , സുചിത്രയും . സുലോചനയ്ക്ക് ഒരു മകനും ( കിരൺ ) ഒരു മകളും ( മായ ) .സുചിത്രയ്ക്ക് ഒരേ ഒരു മകൾ ദിയ പാർവ്വതിയമ്മയുടെ ഒറ്റ നിർബന്ധമാണ് എല്ലാവരും കൂട്ടുകുടുംബമായി ഒറ്റ വീട്ടിൽ കഴിയണമെന്ന് .
സുലോചനയുടെയും , സുചിത്രയുടെയും ഭർത്താക്കന്മാർ ബിസിനസിൻ്റെ ആവശ്യമായിട്ട് പുറത്താണ് . ഒന്നുമല്ലാതിരുന്ന ഈ അമ്പാട്ട് തറവാടിനെ പ്രേം തൻ്റെ കഷ്ടപ്പാട് കൊണ്ട് പടുത്തുയർത്തിയതാണ് ഇന്ന് ഈ കാണുന്ന അമ്പാട്ട് തറവാട് . സാമ്പത്തികമായി താഴ്ന്ന കുടുംബത്തിൽ ജനിച്ചതാണ് ലത
💬 Comments
View all comments