Chapter Title : വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]
വീടിനടുത്ത് വരുണിന് കാര്യമായ കൂട്ടുകാർ ഒന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ സമയം പോകാൻ അവൻ വളരെ ബുദ്ധിമുട്ടി. മുൻ കൊല്ലങ്ങളിൽ ഒക്കെ അവൻ അവന്റെ അമ്മ വീട്ടിൽ പോയി ആണ് നിന്നിരുന്നത്. പക്ഷേ ഈ വർഷം അവന് ആ ചാൻസ് ഇല്ലായിരുന്നു. കാരണം അവന്റെ അമ്മാവൻ ഇപ്പോൾ സ്ഥലം മാറ്റം കിട്ടി വടക്കേ ഇന്ത്യയിലാണ്. മുത്തശ്ശിയും അങ്ങോട്ടു പോയിരിക്കുന്നു...അതിനാൽ വെക്കേഷൻ അവന് പരമ ബോർ ആയി തോന്നി...
എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങൾ എന്ന് ആലോചിക്കുമ്പോൾ ആണ് അവന് പണ്ട് താൻ പ്ലാൻ ചെയ്തിരുന്ന ഇൻവെസ്റ്റിഗേഷനെക്കുറിച്ച് ഓർമ്മവന്നത്. പക്ഷേ അവനു പരിമിതി ഉണ്ടായിരുന്നു. അന്വേഷണം നടത്താൻ ഒക്കെ എന്താ ചെലവ്... ചുരുങ്ങിയപക്ഷം ബസിൽ പോയി നടത്താൻ ആണെങ്കിലും...മാത്രമല്ല അമ്മ അറിയാനും പാടില്ലല്ലോ... എങ്ങനെ പോകും? കാര്യം... പണം ചോദിച്ചാൽ തന്റെ അമ്മ തരും എന്നുണ്ടെങ്കിലും താൻ പുറത്തേക്ക് പോകും എന്ന് അറിയാവുന്ന അമ്മ അന്നത്തെ ദിവസങ്ങളിൽ വേലിചാട്ടം നടത്തിയില്ലെങ്കിൽ വേലി ചാട്ടം നടത്താതിരിക്കാനും സാധ്യതയുണ്ട്... അമ്മയുടെ അറിയാതെ വേണം പോകാൻ... അവൻ തീരുമാനിച്ചു... പണം അമ്മയുടെ ബാഗിൽ നിന്നും മോഷ്ടിക്കുക തന്നെ!!! പിറ്റേദിവസം തന്നെ അവൻ അത് നടത്തുകയും ചെയ്തു. അമ്മ കുളിക്കാൻ പോയ തക്കത്തിന് ബാഗ് പരിശോധിച്ച അവന് അമ്മയുടെ ബാഗിൽ കുറച്ച് 500 രൂപ നോട്ടുകൾ കാണാൻ സാധിച്ചതിൽ നിന്നും അവൻ രണ്ടെണ്ണം എടുത്തു കൂളായി തന്റെ പോക്കറ്റിലിട്ടു. ഇനിയും കൂടുതൽ എടുത്താൽ അമ്മ അറിയുമോ എന്ന ചിന്ത അവനെ കൂടുതൽ പണം എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. മനസ്സില്ലാമനസ്സോടെ പാമ്പൻ ബാഗിന്റെ സിബ് വലിച്ചിട്ട് ബാഗ് മേശപ്പുറത്തേക്ക്
💬 Comments
View all comments