Chapter Title : വഷളൻ 3 [ഗന്ധർവ്വൻ]
കൂടെ ബൈക്കിൽ കയറി വീട്ടിൽ ഇറങ്ങി....വൈകിട്ടു ഒന്ന് കൂടണം എന്നുപറഞ്ഞു അവൻ പോയി.... " അതാരാ മോനെ "?.. "
അമ്മക്ക് മനസ്സിലായില്ലേ അത് രാഹുൽ.. " " ആ കുട്ടി തിരുവനന്തപുരത്തു എങ്ങടാല്ലേ ജോലി "?.. " ആഹ് അതേ.. അവനിപ്പോൾ അവധിക്ക് വന്നതാ. എനിക്കൊരു ജോലിയുടെ കാര്യം മുൻപ് വന്നപ്പോൾ ഞാൻ സൂചിപ്പിച്ചായിരുന്നു. ഇപ്പോൾ ഒരു ജോലി ശെരിപ്പെടുത്തികൊണ്ടാ അവന്റെ വരവ്.. "
ശാലിനിക്ക് സന്തോഷമായി.... " എവിടാ മോനെ ഇവിടെ അടുത്തെങ്ങാനും ആണോ ഡാ.. "? " അല്ല. തിരുവനന്തപുരതാന്ന പറഞ്ഞത്.. അവിടെ ഒരു സ്റ്റുഡിയോ യിലാ. അതിന്റെ മുതലാളി ദുബായ് ലാ അപ്പോ അവിടെ കട നോക്കാൻ ഒരാള് വേണം. പിന്നെ അങ്ങേരുടെ അമ്മയും അച്ഛനും ഒറ്റക്കാ അവരുടെ കാര്യം കൂടി ഒന്ന് അന്വേഷിക്കണം. താമസവും ഭക്ഷണവും അവിടെ തന്നെ... എങ്ങനെയുണ്ട്.... " "
എന്നിട്ട് നീയെന്നാ പറഞ്ഞു..? " " ഞാൻ എന്നാ പറയാൻ., സമ്മതമാന്നു പറഞ്ഞു.... " " എടാ അപ്പോ ആ പ്രായമായ അച്ഛനേം അമ്മെയും നോക്കണ്ടേ...? " " വേണം " " അപ്പോ അവർക്ക് വേണ്ടത് വീട്ടിലെ കാര്യം നോക്കാൻ ഒരാളെയാണ്... "
" എന്റെ അമ്മേ അതിന് അവര് കിടപ്പുരോഗികൾ ഒന്നുമല്ല. രണ്ട് പേരും നല്ല ആരോഗ്യമുള്ളവരാ.. "
" എന്നാലും മോനെ അത് വേണോ..? നീ പോയാ പിന്നെ എനിക്കാരാ...? " "അതിനു ഞാൻ പോയാൽ ഇടയ്ക്കിടെ ഇങ്ങ് വരും എനിക്കും അമ്മയെ കാണാതിരിക്കാൻ വയ്യാ. അമ്മയല്ലാതെ എനിക്കും ആരാ...?"..
ശാലിനിയുടെ
💬 Comments
View all comments