Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
ഞാനെന്താ ചെയ്യണ്ടേ?"
"ഹ്മ്മ് പറയാം അതിനു മുൻപ് നീയൊരു കാര്യം മനസിലാക്കണം
ഇതൊരു മന്ത്രമാണ്
സാധാരണക്കാർക്ക് ഈ മന്ത്രം സ്വായത്തമാക്കാൻ സാധിക്കില്ല
പക്ഷെ ഈ മന്ത്രം എന്റെ അച്ഛന്റെ കയ്യിൽ നിന്നുമാണ് ഞാൻ സിദ്ധിച്ചത്
കാരണം അച്ഛൻ മന്ത്ര തന്ത്രങ്ങളിൽ ഒക്കെ അഗ്രഗണ്യനാണ്
അതുകൊണ്ട് തന്നെ എന്നിൽ നിന്നും നിനക്ക് ഈ മന്ത്രം സിദ്ധിക്കാം എന്റെ അനുവാദത്തോടെ"
രാധിക ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
അവളുടെ കിതപ്പ് മറുപുറത്ത് കേൾക്കാമായിരുന്നു.
"നീ ഒരു മാതിരി ഹൈപ്പ് കൂട്ടി എന്റെ ബിപി കൂട്ടല്ലേ ഒന്നു തെളിച്ചു പറ"
മീനാക്ഷി അക്ഷമതയോടെ മൊഴിഞ്ഞു.
"എടി മീനു എന്ന് വച്ചാൽ നീ സാധാരണക്കാരി ആണേൽ ഈ മന്ത്രം ജപിക്കുവാൻ ആദ്യമേ സ്നാനം ചെയ്യണം
അതിനു ശേഷം ബെഡ്‌റൂമിന്നോ പൂജാമുറിന്നോ ഇത് ജപിക്കാം
ഇത് ജപിക്കുന്ന വേളയിൽ മറ്റാരും കേൾക്കാൻ പാടില്ല
തികച്ചും ഏകാഗ്രമായിരിക്കണം
പിന്നെ ജപിക്കുന്നതിന് മുൻപ് കിഴക്ക് മുഖമായി പുൽപ്പായ വിരിച്ചു അതിൽ ഇരിക്കണം
രുദ്രാക്ഷ മണിമാല മാത്രേ ദേഹത്തു ധരിക്കാൻ പാടുള്ളു
ഇങ്ങനെ കുറച്ചു ചിട്ടവട്ടങ്ങളുണ്ട്"
"ശോ ഇത് കുറെയുണ്ടല്ലോ?"
മീനാക്ഷിയുടെ മടി രാധിക തിരിച്ചറിഞ്ഞു.
"ഹാ അതെനിക്കറിയാം നിനക്ക് പറ്റൂലാന്ന്
അതാണ് ഞാൻ പറഞ്ഞത് മന്ത്രം സ്വയത്തമാക്കിയ ആളിൽ നിന്നും നേരിട്ട് സിദ്ധിക്കണം
അപ്പൊ ഇതുപോലെ നിനക്ക് കഷ്ട്ടപെടണ്ട"
രാധിക അമർത്തി ചിരിച്ചു.
"അതുമതി മോളെ എങ്കിൽ നീ ഇപ്പൊ തന്നെ പഠിപ്പിച്ചിച്ചു താ"
"ഒന്നടങ്ങ് പെണ്ണെ അത് ഫോണിൽ കൂടെ പറയാനൊന്നും പറ്റില്ല
നേരിട്ട് വേണം പറയാൻ
ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം"
"ആഹ്
💬 Comments
View all comments