Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
അഞ്ജലി കണ്ണുകൾ മുറുകെ പിടിച്ചതിനാൽ ആകെ മൊത്തം ഇരുട്ടായിരുന്നു അനന്തുവിന്.
അവരുടെ പരക്കം പാച്ചിൽ കണ്ട് രമ്യക്ക് പോലും ചിരിപൊട്ടി.
എങ്കിലും അവളുടെ കണ്ണുകൾ അനന്തുവിൽ തന്നെയായിരുന്നു.
അഞ്ജലിയെയും കൊണ്ട് എങ്ങനൊക്കെയോ അവൻ മനയുടെ മുറ്റത്തെത്തി.
അപ്പോഴേക്കും അമ്പലത്തിൽ പോയവർ തിരികെ എത്തി ചേർന്നിട്ടുണ്ടായിരുന്നു.
അഞ്ജലിയെ മുറിയിൽ കൊണ്ടു ചെന്നാക്കിയ ശേഷം അനന്തു നേരെ സ്വന്തം മുറിയിലേക്ക് പോയി ഒന്നു കുളിച്ചു.
ഒരു ജീൻസും കറുത്ത കുർത്തയും അണിഞ്ഞുകൊണ്ട് അവൻ ബുള്ളറ്റിന്റെ താക്കോലും കയ്യിൽ കറക്കി ക്കൊണ്ട് ഇറങ്ങി വന്നു.
അപ്പോൾ ശങ്കരനും ബാലരാമനും യതീന്ദ്രനും പൂമുഖത്ത് ഇരുന്ന് വെടി വർത്തമാനം പറയുകയായിരുന്നു.
അപ്പോഴാണ് അനന്തു അങ്ങോട്ടേക്ക് കടന്നു വന്നത്.
"മോനെ എങ്ങോട്ടാ?"
മുത്തശ്ശൻ അവനെ സ്നേഹത്തോടെ വിളിച്ചു.
"ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോകുവാ മുത്തശ്ശാ"
"ആണോ പോയിട്ട് വാ"
മുത്തശ്ശൻ അവനെ പോകാനായി അനുവദിച്ചു.
"ആനന്തൂ…………. "
യതീന്ദ്രൻ അവനെ നീട്ടി വിളിച്ചു.
"എന്താ വല്യച്ഛ?"
"പോയി വന്നിട്ട് നമുക്ക് ഒരു സ്ഥലം വരെ പോകണം………….അനന്തുവിന് എന്റെ കൂടെ വരാൻ പറ്റുമോ?"
'അതിനെന്താ ഞാൻ കൊണ്ടു പോകാലോ "
അനന്തു സന്തോഷത്തോടെ തലയാട്ടി.
"ഹ്മ്മ് ശരി ഇപ്പൊ പോയിട്ട് വാ"
ബാലരാമനെ നോക്കി ചിരിച്ചു കാണിച്ച ശേഷം നിമിഷനേരം കൊണ്ട് ബുള്ളറ്റുമായി അവൻ പടിപ്പുര കടന്നിരുന്നു.
ബുള്ളറ്റ് ദൂരേക്ക് എത്തിയതും യതീന്ദ്രൻ പറഞ്ഞു തുടങ്ങി.
"എന്തൊരു അത്ഭുതമാണല്ലേ?ദേവന്റെ അതേ രൂപം,ഭാവം,ശബ്ദം………….ശരിക്കും അവൻ പുനർജനിച്ച പോലെയുണ്ട്"
യതി പറഞ്ഞ കാര്യത്തോട് യോജിക്കുന്ന വിധത്തിൽ എല്ലാരും തലയാട്ടി.
ഈ വയസ്സാംകാലത്ത് ദേവി ഞങ്ങക്ക് തന്ന ഭാഗ്യമാണവൻ എന്റെ
💬 Comments
View all comments