0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

തന്റെ ആഗമനോദേശം എന്താണെന്നു അവിടെ വെളിപ്പെടുത്തി.

"ആണോ മോനെ?ഞാൻ ആരു മോളെ വിളിക്കാം കേട്ടോ………..മോനിവിടെ ഇരിക്കേ…………... അത് കഴിഞ്ഞ് ചായയിടാം"

ആശ മുന്താണിയുടെ അറ്റം കൊണ്ട് മുഖത്തെ വിയർപ്പൊക്കെ ഒപ്പി.

അതിനുശേഷം നേരെ അടുക്കളയിലേക്ക് പോയി.

അൽപ നേരം കഴിഞ്ഞതും ഈറൻ കൈകളോടെ ഹാളിലേക്ക് അരുണിമ പ്രത്യക്ഷപ്പെട്ടു.

മുടിയൊക്കെ ഉച്ചിയിൽ വട്ടത്തിൽ കെട്ടിവച്ചു വല്ലാത്ത ഒരു കോലത്തിലായിരുന്നു അവൾ.

കണ്ണിലൊക്കെ ക്രോധം എരിയുന്നുണ്ട്.

പതിവ് സ്ഥായി ഭാവമായ ഭദ്രകാളിക്ക് ഒരു മാറ്റവുമില്ല.

അനന്തു അവളുടെ വരവ് കണ്ടതും ആ ഇരുപ്പിൽ നിന്നും ചാടിയെണീറ്റു.

"ഡോ ഇപ്പോഴാണോ താൻ വരുന്നേ?എന്നെയിവിടെ നട തള്ളിയ പോലെ പോയതാ………...പിന്നെ മുങ്ങി നടക്കുവായിരുന്നല്ലേ "

അരുണിമ കലിപ്പിൽ അവനോട് ചോദിച്ചു.

"അയ്യോ ഇല്ല അരുണിമ………..കുറച്ചു തിരക്കിലായിപ്പോയി അതാ വരാൻ പറ്റാത്തിരുന്നേ? പിന്നെ എപ്പോഴും അ വന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു"

അനന്തു തന്റെ ഭാഗം ന്യായീകരിച്ചു.

"ഹാ ശരിയാ……….എപ്പോഴും വന്നു കേറാൻ ഇതു തന്റെ ഭാര്യ വീടൊന്നുമല്ലല്ലോ………….എപ്പോഴും ഈ ബഹുമാനം കാണണം കേട്ടല്ലോ?"

ഒരു താക്കീത് പോലെ അവൾ പറഞ്ഞു.

"ഉവ്വ്"

"ഹാ താൻ ഇവിടിരിക്ക്………….ഞാൻ പോയി റെഡിയായിട്ട് വരാം"

"ഇപ്പൊ വേദന കുറവുണ്ടോ?"

അനന്തു ഒരു സുഖാന്വേഷണത്തിന് തുടക്കമിട്ടു.

"ഹ്മ്മ് "

ഒന്നു മൂളിയ ശേഷം അവൾ അകത്തേക്ക് പോയി.

അപ്പോഴാണ് അനന്തുവിന് ശ്വാസം നേരെ വീണത്.

എന്തൊരു കോലമാണോ ആവോ പെണ്ണിന്?

കുളിച്ചിട്ട് കുറെ ദിവസമായിയെന്നു തോന്നുന്നു.

മുഖമൊക്കെ വരണ്ടുണങ്ങി ആ ഐശ്വര്യമൊക്കെ എങ്ങോ പോയ പോലെ.

അസൽ ഭദ്രകാളി.

അനന്തു പതിയെ ചിരിച്ചു.

"താനെന്താടോ തനിയെ ചിരിക്കുന്നേ? ഇനി

💬 Comments

View all comments