Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
അവളുടെ കണ്ണുകൾക്ക് ചോര മയം ആയിരുന്നു.
കോപം കൊണ്ട് മാലിനിയുടെ ശരീരം വെട്ടി വിറച്ചു.
അതു കണ്ടതും ലക്ഷ്മിയുടെ ചുണ്ടുകൾ മന്ത്രിച്ചു
"മാലതി"
ആ ഒരു നിമിഷം ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു
.
.
.
.
അനന്തുവിനെ തപ്പി നടക്കുകയാണ് രാധിക.
ഊണിനു ശേഷം അതിഥികൾ വിശേഷം പറയാനും മനയും പറമ്പും ചുറ്റി കാണുന്നതിലും വ്യാപൃതരായി.
അതിനാൽ അവൾ താൽക്കാലത്തേക്ക് ഒന്നു ഫ്രീയായി.
അനന്തുവിനെയും തപ്പി പോകുമ്പോഴാണ് ആള് അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുമായി കത്തിയടിക്കുന്നത് അവൾ കണ്ടത്.
ഉടൻ തന്നെ രാധിക അവനെ സമീപിച്ചു.
"അനന്തു"
"എന്താ രാധിക?"
"ഇവിടെ കുളം ഒക്കെ ഉണ്ടെന്ന് മീനാക്ഷി പറഞ്ഞിരുന്നു...........................അതെവിടെയാ?"
"ഇവിടുന്ന് നേരെ പോയാൽ മതി രാധിക................................. അവിടെ തന്നെയാ കുളം ഉള്ളത്"
"എങ്കിൽ എന്റെ കൂടെയൊന്ന് അവിടം വരെ വരാമോ ഒരു കൂട്ടിന്?"
"അല്ലാ മീനാക്ഷിയെ കൂട്ടിക്കൂടെ?"
"അവൾക്ക് ചെറിയൊരു തലവേദനയാ അനന്തു..................................അതാ ഞാൻ നിന്നോട് സഹായം ചോദിച്ചേ......................................വരാമോ?
അവൾ പ്രതീക്ഷയുറ്റുന്ന മിഴികളോടെ അവനെ നോക്കി.
അനന്തു എന്താ ചെയ്യേണ്ടതെന്ന മട്ടിൽ അഞ്ജലിയെ നോക്കി.
അവൾ പൊക്കോളാൻ അവനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
അനന്തു അഞ്ജലിയെ അവിടെ ഒറ്റക്കിരുത്തിയ ശേഷം രാധികയുടെ കൂടെ പോയി.
അവളെ അവിടെ ഒറ്റക്കിരുത്തിയതിൽ അവന് ചെറിയൊരു ദണ്ണം തോന്നിയിരുന്നു.
എങ്കിലും വന്ന അഥിതിയെ മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ അവൾക്ക് കമ്പനി കൊടുത്തു.
രാധിക അവന്റെ കൂടെ കുളത്തിനടുത്തേക്ക് നടക്കുകയായിരുന്നു.
അനന്തുവിന്റെ സാമീപ്യവും നീലകണ്ണുകളും മനോഹരമായ ചിരിയുമൊക്കെ രാധികയെ വല്ലാതെ
💬 Comments
View all comments