Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
വന്നു.
അവിടെ സോഫയിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം അവൾ അടുക്കളയിലേക്ക് പോയി.
അവിടെ അരുണിമ ചുണ്ടിൽ ഒരു മൂളിപാട്ടോടെ ബ്രെഡിൽ ചീസ് തേച്ചു ടോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.
ചൂടോടെ നല്ല മൊരിഞ്ഞ ബ്രെഡ് പ്ലേറ്റിലേക്ക് നിക്ഷേപിച്ചിട്ട് അരുണിമ തന്റെ മകൾക്ക് നേരെ നീട്ടി.
കൂടെയൊരു ഓംലെറ്റും പഴവും.
ഒരു കൊഞ്ചലോടെ അവൾ ആ ബ്രെഡ് എടുത്ത് കഴിക്കാൻ തുടങ്ങി.
തനിക്കിഷ്ടപ്പെട്ട ഭക്ഷണമായതിനാൽ സാരംഗി കാര്യമായ പോളിംഗിൽ ആയിരുന്നു.
"ഇന്നത്തെ എക്സാമിന് പ്രിപേഡ് ആണോ?"
അരുണിമ കപട ഗൗരവത്തോടെ മകളെ ഉറ്റു നോക്കി.
"യെപ് ഇമമ്മ...........................എല്ലാം സെറ്റ് ആണ്.................................. ഐ വിൽ ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച് "
തന്റെ നീല നയനങ്ങളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് സാരംഗി കുലുങ്ങി ചിരിച്ചു.
"ദാറ്റസ് മൈ ഗേൾ "
അരുണിമ മകളുടെ കവിളിൽ പതിയെ പിച്ചി.
അതു കേട്ടതും സാരംഗിയുടേ തുടുത്ത കവിളുകൾ ആരുണാഭമായി മാറി.
അരുണിമയും അവൾക്ക് ഓപ്പോസിറ് ആയി ചെയർ വലിച്ചിട്ടിട്ട് ഇരുന്നു.
ശേഷം ഫുഡ് പതുക്കെ കഴിക്കുവാൻ തുടങ്ങി.
ബ്രെഡ് വേഗം കഴിച്ചിട്ട് ഒരു കവിൾ ഓറഞ്ച് ജ്യൂസ് സിപ് ചെയ്തിട്ട് സാരംഗി സോഫയിലിട്ട ബാഗുമായി റൂമിലേക്ക് പോയി.
ഒന്നു രണ്ടു ബുക്കുകൾ കൂടി ബാഗിലേക്ക് ധൃതിയിൽ വച്ചിട്ട് തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് കയ്യിലൊരു ഡയറി തടഞ്ഞത്.
ഒന്നു ശങ്കിച്ചെങ്കിലും സാരംഗി തല ചൊറിഞ്ഞുകൊണ്ട് ആ ഡയറിയും കൂടി ബാഗിലേക്കിട്ടു.
"സാരൂ…............"
അരുണിമയുടെ നീട്ടിയുള്ള വിളി കേട്ടാണ് സാരംഗി വേഗം ഹാളിലേക്ക് ഓടി വന്നത്.
അവിടെ എത്തിയപ്പോഴേക്കും അരുണിമ അവളെ നോക്കി കണ്ണുകൾ കാണിച്ചു.
അതു കണ്ടതും സാരംഗി ഹാളിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി കൈകൾ കൂപ്പി.
തെല്ലൊരു നിമിഷം അവൾ കണ്ണുകളടച്ചു മൗനം പാലിച്ചു.
ഫോട്ടോയിലെ അനന്തുവിന്റെ പ്രതിരൂപത്തിലേക്ക് നോക്കിയതും അരുണിമയുടേ കണ്ണുകൾ നിറഞ്ഞു.
അവൾ കണ്ണട ഊരിയെടുത്ത് കരചീഫ് കൊണ്ട് കണ്ണുകളോപ്പി.
കണ്ണുകൾ തുറന്നതും ഈ കാഴ്ചയാണ് സാരംഗി കാണുന്നത്.
അവൾ ചാടിവന്നു അരുണിമയുടെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി പിടിച്ചു.
"ഇങ്ങനെ കരയല്ലേ ഇമമ്മേ..................എന്റെ അനന്തച്ഛന് സങ്കടം വരും...............ഡോണ്ട് ബി സാഡ് "
ആ
💬 Comments
View all comments