0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 912

അധ്യാപകനെ പോലെ അയാൾ നിർദേശം നൽകിയതും ദക്ഷിണ അറിയാതെ ചിരിച്ചു പോയി.

ആ പെൺകുട്ടിയുടെ ഓരോ ചലനങ്ങളും അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.

ആ കുട്ടി  ചെറുപ്പക്കാന്റെ കൈ വിട്ട് ആ ചെമ്പക മരത്തിന്റെ ചോട്ടിലേക്കോടി.

അവിടെ ഒരു തളികയിൽ നിന്നും ചുവന്ന ചരടും മറ്റൊരു തളികയിൽ നിന്നും കുഞ്ഞു മണിയും ഭക്തി നിർഭരമായ മനസോടെ എടുത്ത ശേഷം പ്രതിഷ്ടക്ക് നേരെയോടി.

അവിടെ ചെന്ന് ഭക്തിയോടെ കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ച ശേഷം ആ പെൺകുട്ടി തിരികെ നടന്നു വന്ന് കയ്യിലുള്ള മണിയിൽ ചരട് കെട്ടിയ ശേഷം മറ്റേയറ്റം ചെമ്പക മരത്തിലും ചാർത്തി.

അതിനു ശേഷം അവർ തിരികെ പോയി.

ദക്ഷിണ വല്ലാത്തൊരു അനുഭൂതിയിൽ ആയിരുന്നു.

സാധാരണ ഇത്തരം ഭക്തി അവൾക്ക് കുറവാണെങ്കിലും ആ പെൺകുട്ടിയുടെ സമർപ്പണം കണ്ടു അവളുടെ മനസ് നിറഞ്ഞു.

ഇതുപോലുള്ള യുക്തിരഹിതമായ കോപ്രായങ്ങൾക്ക് അവൾ കൂട്ടു നിൽക്കാറില്ലെങ്കിലും പതിവിന് വിപരീതമായി ഇന്നാരോ തന്നോട് ആ കർമം ചെയ്യണമെന്ന് പറയുന്ന പോലെ അവൾക്ക് തോന്നി.

ദക്ഷിണ ഒരു ചിരിയോടെ ആ മരച്ചോട്ടിൽ പോയി ചുവന്ന ചരടും കുഞ്ഞു മണിയും കയ്യിലെടുത്തു.

ശക്തമായ കാറ്റിനനുസൃതമായി കുഞ്ഞു മണികളും കുസൃതിയോടെ നൃത്തം വയ്ക്കുന്നുണ്ട്.

ആ കാഴ്ചകൾ കണ്ടു കൊണ്ട് അവൾ നേരെ ആ പ്രതിഷ്ഠക്ക്‌ മുന്നിൽ പോയി നിന്നു.

അതാരുടെ പ്രതിഷ്ഠയാണെന്നോ എന്താണ് പ്രാർത്ഥിക്കേണ്ടതെന്നോ ദക്ഷിണക്ക് അറിയില്ലായിരുന്നു.

എങ്കിലും അവൾ നിറഞ്ഞ മനസോടെ കൈകൾ കൂപ്പി തൊഴുതു.

തെല്ലൊരു നിമിഷം.

അതിനു ശേഷം അവൾ തിരികെ ചെമ്പക ചോട്ടിലേക്ക് നടന്നു.

അവിടെ എത്തിയ ശേഷം കയ്യിലുള്ള മണിയിൽ ചരട്

💬 Comments

View all comments