Chapter Title : വശീകരണ മന്ത്രം 14 [ചാണക്യൻ]
ഇതിനാണോ എന്റെ അച്ഛൻ ഇങ്ങനെ വേവലാതിപെടുന്നെ.... അച്ഛന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് എനിക്ക് അറിയാ.... മറ്റൊരു ദുർ ഭൂതത്തെ കൂടി അവന് എതിരെ അയച്ചാൽ പോരെ
പാടില്ല മകളെ..... ഞാൻ ചെയ്ത കർമത്തിന് പാകപിഴ കൂടാതെ സംഭവിച്ച വിപരീത ഫലം എന്താണെന്ന് നിനക്ക് അറിയണ്ടെ
അറിയണമെന്ന മട്ടിൽ രാധിക തലയാട്ടി.
ആ വിഡ്ഢി ദുർ ഭൂതം ആ യുവാവിനെ പോയി പ്രഹരിച്ചു..... ആ പ്രഹരമേറ്റത്തോടെ അവനിലെ ആത്മാവിനു ക്ഷതം സംഭവിച്ചിരിക്കുന്നു...... ഞാൻ പറഞ്ഞിരുന്നില്ലേ ഒരിക്കൽ ആ യുവാവിൽ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവും ദശകങ്ങളുടെ പഴക്കമുള്ള ആത്മാവുമുണ്ടെന്നു...... അതിൽ ദശകങ്ങളുടെ പഴക്കമുള്ള ആത്മാവിനു ദുർഗുണം ആയിരുന്നു ആധാരമായിയുണ്ടായിരുന്നത്....... ആ ദുർ ആത്മാവിനെ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവിന്റെ സത് ഗുണങ്ങൾ പൊതിഞ്ഞു സംരക്ഷിച്ചിരുന്നു..... ഒരു ആവരണം പോലെ..... ആ പ്രഹാരത്തിലൂടെ ആ ആവരണം തകർക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് എന്ത് സംഭവിക്കും അച്ഛാ
അൽപം ഭയത്തോടെ അവൾ ചോദിച്ചു.
ആ ദുരാത്മാവിന്റെ ഗുണഗണങ്ങൾ അവന് ലഭിക്കും..... അവനിലെ ശാന്തതയെ കൈ വെടിഞ്ഞു ഒരു ദുരാത്മാവിനെ പോലെ സംഹാര താണ്ഡവമാടും...... അവനിലെ സത് ഗുണങ്ങൾ നശിക്കും
കുലശേഖരന്റെ വാക്കുകൾ കേട്ട് രാധിക ഭയന്നു.
എങ്കിലും ഒരു ധൈര്യത്തിനായി അവൾ അച്ഛനെ മുറുകെ പിടിച്ചു.
നമുക്ക് അതുകൊണ്ട് എന്തേലും ദോഷമുണ്ടോ അച്ഛാ
ഇല്ല മകളെ.... നമ്മെ അത് ബാധിക്കുകയില്ല.
മകളുടെ ചോദ്യത്തിന് മറുപടിയായി അയാൾ ആശ്വാസവാക്കുകൾ ചൊരിഞ്ഞു.
ഇന്നത്തോടെ എന്റെ കഠിനമായ ഉപാസനകളിലൂടെ ആ ജീവ ഗണിതത്തിൽ അടങ്ങിയിരിക്കുന്ന സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവ് ആരെന്ന് ഞാൻ കണ്ടെത്തും...... എന്റെ മകൾ ഒന്നും ഓർത്തു ഭയപ്പെടേണ്ടതില്ല...... അന്തിമ വിജയം
💬 Comments
View all comments