0%

Chapter Title : വശീകരണ മന്ത്രം 14 [ചാണക്യൻ]

Author : Kambikathakal Read All Parts 702

കണ്ടതോടെ ശരീരത്തിലൂടെ കൊള്ളിയാൻ പായുന്ന പോലെ ബഷീറിക്കയ്ക്ക് തോന്നി.

തന്റെ ശരീരം ഒന്നനക്കാൻ പോലുമാകാതെ അദ്ദേഹം വിറച്ചുകൊണ്ടിരുന്നു.

തന്റെ ശരീരത്തിൽ പതിയെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെന്നു തോന്നിയതും ബഷീറിക്ക നിലം പതിച്ചതും ഒരുമിച്ചായിരുന്നു.

ഉടൻ തന്നെ ആ ബുള്ളറ്റ് ബഷീറിക്കയെ മറി കടന്നുകൊണ്ട് മൺ റോഡിലേക്ക് കുതിച്ചു ചാടി.

ശേഷം ഇരുട്ടിലേക്ക് മറഞ്ഞു.

ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.

അത്‌ ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.

അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.

വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.

അത്‌ അനന്തുവായിരുന്നു.

അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.

അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.

തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത്‌ തയാറായി നിന്നു.

ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.

കൊലവെറി നിറഞ്ഞ അട്ടഹാസം.

പകയെരിയുന്ന കണ്ണുകൾ.

അത്‌ അനന്തു ആയിരുന്നോ...

അല്ല..

പിന്നെയോ...

ദേവൻ.

തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ

ഇനി പകയുടെ പ്രതികാരത്തിന്റെ നാളുകൾ...!!!!!!

(തുടരും)

എല്ലാവരോടും ക്ഷമ ചോദിക്കുന്നു...... കണ്ണിന് പണി കിട്ടിയതോണ്ടാണ് എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക്‌ എടുത്തത്...... ഇപ്പൊ കണ്ണൊക്കെ ശരിയായി...... കഥയുമായി ഞാൻ ഇനിയും വരുന്നതായിരിക്കും...

കമന്റ് ബോക്സ്‌ പോലും നോക്കാറില്ലായിരുന്നു..... മാസങ്ങളായി ഇങ്ങോട്ട്

💬 Comments

View all comments