0%

Chapter Title : വശീകരണ മന്ത്രം 14 [ചാണക്യൻ]

Author : Kambikathakal Read All Parts 692

പുതിയതാ.... എനിക്ക് ഇവിടെ ആരെയും പരിചയവുമില്ല..... ഈ ഗ്രാമം ഒക്കെ ചുറ്റി കാണാമെന്നു എനിക്കുണ്ട്.... അനന്തു എന്നെ ഹെല്പ് ചെയ്യുവോ

ഞാൻ എങ്ങനെ

അനന്തു എന്നെ എല്ലായിടത്തും കൊണ്ടു പോകുമോ....

അതിനു എനിക്ക് ഇവിടം വല്യ പരിചയമില്ല ദക്ഷിണ

ഇട്സ് ഒക്കെ അനന്തു.... അറിയുന്നത് മതി.

ഹ്മ്മ്..... നോക്കാം.

താങ്ക്യൂ

അനന്തുവിന്റെ സമ്മതം കിട്ടിയതും ദക്ഷിണ കൂടുതൽ ഉഷാറോടെ കാർ ഓടിച്ചു.

എങ്കിൽ ഇന്ന് തന്നെ തുടങ്ങിയാലോ.

ഏയ്‌ ഇന്ന് വേണ്ട..... നാളെ പോരെ

അതെന്താ

അനന്തുവിന്റെ മറുപടി കേട്ട് ദക്ഷിണ മുഖം ചുളിച്ചു.

നാളെ എന്റെ ബുള്ളറ്റും കൊണ്ടു വരാം..... എന്നിട്ട് കറങ്ങാൻ പോകാം.....

യെസ് അതുമതി

അത് കേട്ടതും ദക്ഷിണ കൂടുതൽ എക്സൈറ്റഡ് ആയി.

അങ്ങനെ കാർ തേവക്കാട്ടിൽ മനയുടെ പടിപ്പുരയും താണ്ടി മുറ്റത്തേക്ക് വന്നു നിന്നു.

കാറിൽ നിന്നുമിറങ്ങിയ അനന്തു നന്ദിയോടെ ദക്ഷിണയെ നോക്കി.

വരൂ..... എല്ലാവരെയും പരിചയപ്പെടാം

വേണ്ട അനന്തു.... മറ്റൊരിക്കലാകാം.... ഇപ്പൊ കുറച്ചു ബിസിയാണ്

സ്നേഹപൂർവ്വം അനന്തുവിന്റെ ക്ഷണം നിരസിച്ച ശേഷം അവനെ തന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ദക്ഷിണ കാറുമായി മടങ്ങി.

അപ്പോഴും അനന്തു ഒന്ന് മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു.

അരുണിമ.......... അരുണിമ.

. . . . . . രാവിലെ തന്നെ തന്റെ പൂജകൾ നടക്കുന്ന അറയുടെ ഉള്ളിൽ ധ്യാന നിരതനായി ഇരിക്കുകയായിരുന്നു കുലശേഖരൻ.

കൈകളിൽ ചിന്മുദ്ര പതിപ്പിച്ചിരിക്കുന്നു.

കഠിനമായ ധ്യാനം തന്നെ.

ഹോമകുണ്ഠത്തിലെ തീജ്വാല കെടാൻ വെമ്പുന്ന പോലെ ക്ഷയിച്ചിരിക്കുന്നു.

കുല ശേഖരന്റെ മറുപുറത്ത് സുന്ദരിയായ വെളുത്തു തുടുത്ത ഒരു യുവതി ഇരിക്കുന്നത് കാണാം.

ഉടൽ

💬 Comments

View all comments