0%

Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]

Author : Kambikathakal Read All Parts 650

ഒന്നും മനസിലാവാതെ കണ്ണുകൾ തിരുമ്മിക്കൊണ്ട് കോട്ടുവാ വിട്ടു.

അത്‌ നമ്മുടെ ഫാക്റട്ടറിയിൽ വർക്ക്‌ ചെയ്യുന്ന ഏതോ തൊഴിലാളി മരിച്ചെന്നു.... അപ്പൊ മുത്തശ്ശൻ നിന്നെയും കൂട്ടി പോകണമെന്ന പറഞ്ഞെ..... വേഗം റെഡി ആയിട്ട് വാ

അനന്തുവിന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ശിവ ഇറങ്ങിയോടി.

അനന്തു ചിരിയോടെ വേഗം ടോയ്‌ലെറ്റിലേക്ക് പോയി.

ഒന്ന് ഫ്രഷ് ആയിട്ട് ഫുഡ് ഒക്കെ കഴിച്ച് അവൻ കാർ എടുത്തു.

കൂടെ ശങ്കരൻ മുത്തശ്ശനുമുണ്ട്.

കാർ പടിപ്പുര കടന്ന് മുന്നോട്ട് നീങ്ങി.

പതിവിന് വിപരീതമായി മുത്തശ്ശൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടു അനന്തു തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.

എന്തുപറ്റി മുത്തശ്ശാ..... മുഖം ഒക്കെ വല്ലാത്ത പോലെ

അനന്തു ഗിയർ മാറ്റിക്കൊണ്ട് ചോദ്യമെറിഞ്ഞു.

നമ്മടെ ഫാക്റട്ടറിയിലെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മരിച്ചു മോനെ.

ആണോ മുത്തശ്ശാ.... എന്ത് പറ്റിയതാ

അനന്തു അല്പം വിഷമത്തോടെ ചോദിച്ചു.

അറിയില്ല മോനെ.... രാത്രി ലോറി ഇടിച്ചതാ.... നമ്മുടെ തന്നെ ഫാടറിയിലെ ലോറിയാ.... ആരേലും കരുതി കൂട്ടി ചെയ്തതാണോ എന്നറിയില്ല..... ഏതായാലും നമുക്ക് ഒന്ന് പോയി നോക്കാം

ശരി മുത്തശ്ശാ..... അയ്യോ ചോദിക്കാൻ വിട്ടുപോയി.... മരിച്ചയാളുടെ പേരെന്താ മുത്തശ്ശാ

രാഘവൻ

ശങ്കരൻ മറുപടി നൽകി

രാഘവൻ

അനന്തു ആ നാമം പതിയെ മന്ത്രിച്ചു കൊണ്ടു കാർ ഓടിച്ചുകൊണ്ടിരുന്നു.

----------------------------------------------------

പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ ഇരുന്നു ആടുകയായിരുന്നു രാധിക.

അനന്തുവിന്റെ ജീവ ഗണിതത്തിന്റെ കുരുക്ക് അഴിക്കാനായി മണിക്കൂറുകളായി അറയിൽ കേറിയതാണ് കുലശേഖരൻ.

അതിന്റെ ഒരു മടുപ്പിൽ ഇരിക്കുകയിരുന്നു രാധിക.

അനന്തുവിനെ കുറിച്ച് അച്ഛൻ കണ്ടു പിടിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു

💬 Comments

View all comments