വശീകരണ മന്ത്രം 17 [ചാണക്യൻ]
📝 Ongoing
👁 115204 views ❤ 357 likes 💬 44 comments
വശീകരണ മന്ത്രം 17 Vasheekarana Manthram Part 17 | Author : Chankyan | Previous Part
(കഥ ഇതുവരെ)
ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല?
കാര്യസ്ഥൻ?
സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു.
അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്.
ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്.
ഹാ അത് തന്നെ
സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി.
അരുണിമ സാരംഗിയുടെ നീലകണ്ണുകളും ചിരിയും വർത്തമാനവും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു.
ആ കണ്ണുകൾക്ക് അനന്തുവിന്റെ കണ്ണുകളുമായി നല്ല സാമ്യം അവൾക്ക് തോന്നി.
പിന്നെ സാരംഗിയെ കാണുന്തോറും ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്ത ഒരു തരം വികാരവും.
തലയൊന്ന് പെരുത്തതും അരുണിമ ഒന്നു നെടുവീർപ്പെട്ടു.
കണ്ടാൽ 15 വയസോളം പ്രായം തോന്നിക്കുന്ന ചുരുണ്ട മുടിയിഴകളുള്ള ആ കൊച്ചു പെണ്ണിനെ കണ്ടതും ആ തേജോമയമായ മുഖം ദർശിച്ചതും അനന്തുവിനോട് മുഖസാദൃശ്യമാണ് അരുണിമയ്ക്ക് തോന്നിയത്.
ഒപ്പം കരകവിഞ്ഞൊഴുകുന്ന വാത്സല്യവും
അരുണിമയുടെ മാറുന്ന ചില മുഖ ഭാവങ്ങൾ കണ്ടു പൊട്ടി ചിരിക്കാനാണ് സാരംഗിയ്ക്ക് തോന്നിയത്.
ആശയും സാരംഗിയുടെ കുസൃതികൾ ആസ്വാദന ത്വരയോടെ താടിക്ക് കയ്യും കൊടുത്തുകൊണ്ട് നോക്കി കാണുകയായിരുന്നു.
തേവക്കാട്ട് മനയിലേക്കുള്ള വഴി?
സാരംഗി അവരോടായി ചോദിച്ചു.
ഇവിടുന്ന് ദേശം നാല്കവലയിലേക്ക് പോണം…… അവിടുന്ന് ആരോട് ചോദിച്
💬 Comments
View all comments