0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
നിർബന്ധമായിരുന്നു കളരി പഠിക്കണം എന്നുള്ളത്.തന്റെ ചുരുണ്ട മുടി ചീർപ് കൊണ്ടു ചീകിവച്ചു താടിയിലൂടെ വിരൽ ഓടിച്ചു അവൻ അടുക്കള ലക്ഷ്യമാക്കി നീങ്ങി. അടുക്കളയിൽ എത്തിയതും അമ്മ ദോശ ചുടുന്നു. അനിയത്തി ആണേൽ അതു കഴിക്കാൻ ഉള്ള തത്രപ്പാടിലും. അവൻ പതിയെ അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു. "അമ്മേ എനിക്കും ദോശ തന്നേ... വല്ലാണ്ട് വിശക്കുന്നു."  അനന്തു കൊഞ്ചലോടെ പറഞ്ഞു. "അയ്യോ ഒരു ഇള്ള കുട്ടി ." ശിവ അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു. "അതിനെന്താടി പെണ്ണെ.. അവനിപ്പോഴും എന്റെ കുഞ്ഞ് തന്നാ"  മാലതി ചിരിയോടെ ദോശയും കറിയും എടുത്തു അനന്തുവിനു നേരെ നീട്ടി. അവൻ പതിയെ അത് ആസ്വദിച്ചു കഴിച്ചു ഉള്ളിലെ വിശപ്പിനു ശമനം വരുത്തി. കൈകൾ കഴുകി ബാഗും എടുത്തു ശിവയും അനന്തുവും അമ്മ മാലതിയുടെ കവിളുകളിൽ അമർത്തി ചുംബിച്ചു. ബൈക്കിന്റെ ചാവിയുമായി പുറത്തേക്ക് ഇറങ്ങിയ അനന്തു അപ്പുറത്തെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി. അവിടെ എവിടെയും അവനു ഇന്ദുവിനെ കാണാൻ സാധിച്ചില്ല. നിരാശയോടെ അവൻ ബൈക്കിൽ കയറി ഓൺ ചെയ്തു. ശിവ അമ്മക്ക് ടാറ്റാ കൊടുത്തു അവന്റെ പിന്നിൽ കയറി. രണ്ടുപേരും മാലതിക്ക്‌ നേരെ കൈ വീശി കാണിച്ചു. അനന്തു പതിയെ വണ്ടി മുൻപോട്ടു എടുത്തു. റോഡിലേക്ക് ഇറങ്ങി വലത്തോട്ട് വെട്ടിച്ചു കയറിയതും ഇന്ദു റോഡ് സൈഡിൽ നിന്നും അവർക്ക് നേരെ കൈ നീട്ടി. അനന്തു ഇന്ദുവിനു സമീപം വന്നു വണ്ടി നിർത്തി. ഇന്ദുവിനെ കണ്ടതും അനന്തു സന്തോഷത്തോടെ അവളെ നോക്കി. ചുവന്ന ചുരിദാർ ടോപ്പും ബ്ലാക്ക് കളർ ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.

💬 Comments

View all comments