0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ചാലിച്ച ഭസ്മവും  ഒതുങ്ങിയ നാസികയും ചോര ചുണ്ടുകളും അവളുടെ ഭംഗി ഇരട്ടിയാക്കി. ജീവിതത്തിൽ ആദ്യമായി ആണ് സ്നേഹയെ മറ്റൊരു കണ്ണിലൂടെ കാണുന്നത്..എന്താണോ എനിക്ക് പറ്റിയത്  ആത്മഗതം പറഞ്ഞു അനന്തു തല ചൊറിഞ്ഞു കൊണ്ടു സ്നേഹയ്ക്ക് സമീപം വന്നിരുന്നു. പെട്ടെന്നു ക്ലാസ്സ്‌ ടീച്ചർ വന്നതിനാൽ അവൻ പഠനത്തിൽ മുഴുകി. ബ്രേക്കിന്റെ സമയത്തു സ്നേഹയും അനന്തുവും രാഹുലും മരച്ചോട്ടിൽ ഇരുന്നു അവിടുള്ള കിളികളുടെ സെൻസസ് എടുക്കാൻ തുടങ്ങി. "അനന്തൂട്ടാ ഫസ്റ്റ് ഇയറിലെ ആ പെണ്ണില്ലേ നയന, അവൾക്ക് നിന്നെ നല്ല നോട്ടം ഉണ്ട്. " ആൺകിളികളെ സ്കാൻ ചെയ്യുന്നതിനിടയിൽ സ്നേഹ എന്തോ ഓർത്തപോലെ പറഞ്ഞു "ഏത് ആ കണ്ണട വച്ചിട്ടുള്ള പെണ്ണ് ആണോ? " രാഹുൽ അവളെ ചോദ്യഭാവേന നോക്കി "മ്മ്... അതന്നേ " "നീ എന്താ ഒന്നും പറയാതെ അനന്തു " "ഞാൻ എന്ത് പറയാനാ. എനിക്ക് ഇപ്പൊ പ്രേമിക്കാൻ വലിയ മൂഡ് ഒന്നുമില്ല. " അനന്തു പതിയെ ദീർഘ നിശ്വാസം എടുത്തു വിട്ടു സ്നേഹയും രാഹുലും കിളികളുടെ കണക്കെടുപ്പിൽ വ്യാപൃതരായി. സമയം കഴിഞ്ഞതും അവർ ക്ലാസ്സിലേക്ക് പോയി. ഏറ്റവും പുറകിലത്തെ ബെഞ്ചിലാണ് മൂവർ സംഘം ഇരിക്കാറുള്ളത്. മുൻപിൽ ഇരിക്കുന്ന അശ്വതിയുമായി കത്തിയടിച്ചിരിക്കുന്ന സമയത്താണ് ലാംഗ്വേജ് പഠിപ്പിക്കാൻ അധ്യാപിക കയറി വന്നത്. ഏതോ ഒരു ഭാഗം പഠിപ്പിച്ച ശേഷം ബെഞ്ച് വൈസ് ചെയ്യാൻ ഒരു ഗ്രൂപ്പ്‌ വർക്ക്‌ കൊടുത്തു അധ്യാപിക പുറത്തേക്ക് പോയി. തേനീച്ച കൂട് ഇളകിയ പോലെ ക്ലാസ്സ്‌ അലങ്കോലമായി. എല്ലാവരും വിശേഷം പറയുന്ന തിരക്കിലും. ഈ സമയത്താണ് അനന്തുവിന്റെ കണ്ണുകൾ സ്നേഹയുടെ കഴുത്തിലേക്ക് പാറി വീണത്.

💬 Comments

View all comments