Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
നിക്കുന്നവരുടെ കുടിലുകൾ ആണ്. അവർ അവിടാ താമസം. ചിലരൊക്കെ ഇവിടെ ചായ്പ്പിൽ തന്നാ താമസം. "
"ചായ്പ്പോ ? "
അനന്തു മുഖം ചുളിച്ചു സംശയം പ്രകടിപ്പിച്ചു.
"അതേ എന്ന് വച്ചാൽ ഔട്ട് ഹൌസ് "
"ഹാ ഇപ്പൊ മനസ്സിലായി "
അനന്തു ചിരിയോടെ ജനാലയിൽ നിന്നും പിൻവാങ്ങി.
സീത അവിടുണ്ടായിരുന്ന അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തുകൊണ്ടു വന്നു ബെഡ്ഷീറ്റ് തട്ടി കുടഞ്ഞു വിരിച്ചു. പുതപ്പും തലയിണയും കട്ടിലിന്റെ തലയ്ക്കൽ വച്ച ശേഷം സീത അനന്തുവിനെ തിരിഞ്ഞു നോക്കി.
"മോന് മുറി ഇഷ്ട്ടായോ? "
"ഒരുപാട് ഇഷ്ട്ടമായി അമ്മായി. നല്ല റൂം ആണ് കേട്ടോ "
അനന്തു അവരെ നോക്കി പുഞ്ചിരിച്ചു.
"ഞങ്ങടെ ദേവനെ പോലെ തന്നെ ഒരു മാറ്റവുമില്ല. അതേ ശബ്ദം.... നോട്ടം..... ചിരി.... വല്ലാത്തൊരു അത്ഭുതം തന്നെ "
സീത ചിരിയോടെ അവനു നേരെ കൈ നീട്ടി. അനന്തു സീതയ്ക്ക് താക്കോൽകൂട്ടം കൈ മാറി. കയ്യിൽ നനവ് പറ്റിയതും സീത കയ്യിലേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.
"അയ്യോ ഇതെങ്ങനെ ഇതിൽ ചോര പറ്റിയേ? "
സീത പരിഭ്രമത്തോടെ അനന്തുവിനെ നോക്കി.
അനന്തു ഞെട്ടലോടെ കൈ തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് അവന്റെ ഉള്ളം കൈയിൽ ചോര പൊടിഞ്ഞിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. അവൻ പതുക്കെ മുറിവിൽ അമർത്തിയപ്പോൾ അതിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.
"അയ്യോ മോനെ ഇതെങ്ങനാ കൈ മുറിഞ്ഞേ? "
സീത അനന്തുവിന്റെ കയ്യിൽ പിടിച്ചു വെപ്രാളപ്പെട്ടു.
"അറിഞ്ഞൂടാ അമ്മായി .. താക്കോൽ വല്ലതും കൊണ്ടിട്ടാവും "
💬 Comments
View all comments