Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
അത് കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.
അനന്തുവിന് അത് മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.
അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.
മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.
"അനന്തുട്ടാ ഇത് കഴിക്ക് "
ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.
മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.
"മാലതി നല്ലോണം കഴിക്ക് അങ്ങോട്ട്.. കണ്ടില്ലേ ഒരുമാതിരി മെലിഞ്ഞ് കോലു പോലെ നീ ഇരിക്കുന്നത്.ഒന്നും തിന്നാറില്ലെ നീ "
ബലരാമന്റെ ഭാര്യ സീത ചോദ്യഭാവേന അവളെ നോക്കി.
"ജോലി തിരക്കല്ലേ സീതേട്ടത്തി... പിന്നെ ഈ രണ്ടെണ്ണത്തിനെ മേയ്ക്കുന്ന പാട് എനിക്കല്ലേ അറിയൂ. "
മാലതി കുസൃതി ചിരിയോടെ അവരെ നോക്കി. സീത അവളെ നോക്കി പുഞ്ചിരിച്ചു.
"ഇനി ഞങ്ങൾ നോക്കിക്കോളാം രണ്ടുപേരെയും" മുത്തശ്ശി തലയുയർത്തി അവരെ നോക്കി പറഞ്ഞു.
"അതേ അവർ ഇനി ഞങ്ങടെ കൂടെ നിക്കട്ടെ "
മുത്തശ്ശൻ ശബ്ദത്തിനു അല്പം ഗാംഭീര്യം നൽകി. അനന്തുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.
"അനന്തുട്ടാ ഇതും കഴിക്ക് "
ഒരു കേക്ക് എടുത്തു അവന്റെ നേരെ ബലരാമൻ അടുപ്പിച്ചു.
"മതി ബലരാമൻ അമ്മാവാ മതിയായി. "
"അയ്യോ അത്
💬 Comments
View all comments