0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ആക്കി വച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചിലവഴിക്കാൻ എനിക്ക് പണം ഉണ്ട്. ഇനിയും ഒരുപാട് തലമുറകൾക്ക് ഇരുന്ന് ഉണ്ണാനുള്ളത് നമ്മുടെ കുടുംബത്തിന് ഉണ്ട്. അതുകൊണ്ട് പണത്തെ കുറിച്ച് ആലോചിച്ചു എന്റെ ദേവന് വേവലാതി വേണ്ടാ.. ഇനി പറഞ്ഞോ ഏത് വണ്ടി ആണ് വാങ്ങണ്ടേ? " മുത്തശ്ശൻ അവനെ പ്രതീക്ഷയോടെ നോക്കി. എന്നാൽ അനന്തു പുതിയ വണ്ടി വാങ്ങുന്നതിനോട് യോജിച്ചില്ല. അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ശങ്കരൻ പരാജയപ്പെട്ടു. അല്പ നേരം നിരാശയോടെ അദ്ദേഹം ചിന്തിച്ചു. പൊടുന്നനെ ശങ്കരൻ അനന്തുവിന്റെ രണ്ടു കൈകളിലും പിടിച്ചുകൊണ്ടു അവനെ നോക്കി. "എന്റെ മകൻ ദേവന്റെ ഒരു വണ്ടിയുണ്ട്. എനിക്ക് അറിയുന്ന ഒരാളുടെ അടുത്ത് സൂക്ഷിക്കാൻ വച്ചിരിക്കുകയാ...നിന്റെ മുത്തശ്ശി അത് ഒരിക്കലും വേറൊരാൾക്ക് കൊടുക്കാനോ ഓടിക്കാൻ കൊടുക്കാനോ പോലും സമ്മതിച്ചിരുന്നില്ല. അങ്ങനെ ഞാൻ അത് സൂക്ഷിച്ചു വച്ചിരുന്നതാ. എന്റെ മോന് ആ വണ്ടി കൊണ്ടു തരട്ടെ " മുത്തശ്ശന്റെ കണ്ണിലെ തിളക്കം അനന്തുവിന് തിരസ്ക്കരിക്കുവാൻ കഴിഞ്ഞില്ല. "മുത്തശ്ശി സമ്മതിക്കുമോ? "അനന്തു ചോദ്യഭാവേന നോക്കി "
സമ്മതിക്കും. ദേവന്റെ മുറി അനന്തുവിനു തന്നില്ലേ.. അതുപോലെ ദേവന്റെ വണ്ടിയും അനന്തുവിന് തരാൻ അവൾക്ക് സന്തോഷമേ ഉള്ളൂ. ആ വണ്ടി ഓടിക്കാൻ ഇനി എന്റെ അനന്തുവിനാവും യോഗം. " "ശരി മുത്തശ്ശാ  "അനന്തു സമ്മതം അറിയിച്ചു. മുത്തശ്ശൻ ഉത്സാഹത്തോടെ ഫോൺ എടുത്തു ആരെയോ കാൾ ചെയ്തു. നിമിഷങ്ങൾക്കകം തങ്ങളുടെ അടുത്ത് ഡ്രൈവർ വണ്ടി കൊണ്ടു വന്നു നിർത്തിയത് അനന്തു തിരിച്ചറിഞ്ഞു. വണ്ടിയുടെ പുറകിൽ അനന്തുവിനെയും കൊണ്ട് മുത്തശ്ശൻ കയറി ഇരുന്നു. ഡോർ അടച്ചതും ഡ്രൈവർ വെടിച്ചില്ലു പോലെ വണ്ടി

💬 Comments

View all comments