Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
കണ്ണുകൾ പതിഞ്ഞത് മുറിയിലെ ബൃഹത്തായ പുസ്തക ശേഖരങ്ങളിലേക്കാണ്. അവൻ പതിയെ അതിലൂടെ വിരലോടിച്ചു. അവിടെങ്ങും ചിതറി കിടക്കുന്ന പുസ്തകങ്ങളും ചിത്രങ്ങളും ചായക്കൂട്ടുകളും ബ്രഷുകളും നിറഞ്ഞ ലോകം ആണ് അവനെ സ്വാഗതം ചെയ്തത്.
എല്ലാത്തിലൂടെയും കണ്ണോടിച്ചുകൊണ്ട് അവൻ നിലത്തു ചാരി വച്ചിരിക്കുന്ന ഒരു പെയിന്റിംഗ് എടുത്തു നോക്കി. അതിൽ ഇരുളിന്റെ പശ്ചാത്തലത്തിൽ ഒരു മരത്തിനു കീഴെ ചുറ്റി പറക്കുന്ന മിന്നാമിന്നി കൂട്ടങ്ങളെ അസാധ്യമായി വരച്ചിരുന്നു.
അത്രയ്ക്ക് മനോഹരം ആയിരുന്നു ആ ചിത്രം മറ്റു ചിത്രങ്ങളും ഒന്നിനൊന്നു മികച്ചത് തന്നെ. ഇതിന്റെയെല്ലാം സൃഷ്ട്ടാവ് അഞ്‌ജലി തന്നെ ആണെന്ന് അവനു തോന്നി.ആ ചിത്രങ്ങളിലൂടെ അവൻ ആരാധനയോടെ നോക്കി.
"എന്നെക്കാണാൻ ആണോ അതോ എന്റെ പെയിന്റിംഗ്സ് കാണാൻ ആണോ വന്നേ ? "
പുറകിൽ നിന്നും കേട്ട കിളി നാദം കാതോർത്തു കൊണ്ട് അവൻ തിരിഞ്ഞു നോക്കി . മുറിയുടെ ഒരു മൂലയിൽ ജനാലയ്ക്ക് സമീപമുള്ള കട്ടിലിൽ അമ്മ ഷൈലയുടെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അഞ്ജലിയെ കണ്ടതും അനന്തു അവളെ നോക്കി പുഞ്ചിരിച്ചു.
ആദ്യം അവനെ കണ്ടൊന്നു അമ്പരന്നെങ്കിലും അഞ്‌ജലിയും അവനു തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. അഞ്‌ജലി കാണാൻ ഒരു പാവക്കുട്ടിയെ പോലെ ആണെന്ന് അവനു തോന്നി.
വാലിട്ട് എഴുതിയ കണ്ണുകളും ചെറിയ മൂക്കുത്തിയും ഇട തൂർന്ന മുടിയും അവളെ ഒരുപാട് സുന്ദരിയാക്കുന്നു. അവൾ അണിഞ്ഞിരുന്ന മിഡിയും ടോപ്പും അവൾക്ക് കൂടുതൽ ഇണങ്ങുന്നതായി അനന്തുവിന് തോന്നി.
അനന്തു കൈകൾ കെട്ടി വച്ചു അവളെ നോക്കി നിന്നു. അഞ്ജലിയും അവനെ തന്നെ നോക്കി നിന്നു.ശിവ അവൾ കിടക്കുന്ന കട്ടിലിനു സമീപം ഉള്ള കസേരയിൽ
💬 Comments
View all comments