Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
കാർത്യായനിയുടെ മുടിയിഴകൾക്കിടയിൽ വിരലുകൾകൊണ്ട് ഉഴുതു മറിക്കുന്ന തിരക്കിൽ ആയിരുന്നു.
"ഷൈലമ്മായി എന്താ ഒന്നും പറയാത്തെ? "
പുറകിൽ അമ്മായി ഉണ്ടോ എന്നറിയാൻ അവൻ അന്വേഷിച്ചു.
"ഒന്നുല്ല അനന്തു.... ഞാൻ പേൻ നോക്കുന്ന തിരക്കിൽ ആയിപോയി."
ഷൈല വീണ്ടും പേൻ നോക്കുന്നതിൽ വ്യാപൃതയായി.
"മുത്തശ്ശി പറയുന്നത് ഷൈലമ്മായിയും കേട്ടില്ലേ? "
"കേട്ടു മോനെ "
"എന്നിട്ട് എന്താ അമ്മായി ഒന്നും പറയാത്തെ? ഞങ്ങൾ ഇവിടെ നിക്കുന്നത് അമ്മായിക്ക് ഇഷ്ട്ടാണോ? "
അനന്തു ഷൈലയുടെ മനസിലിരുപ്പ് അറിയാൻ വെറുതെ ഒന്നു എറിഞ്ഞു നോക്കി.
"അയ്യോ മോനെ എനിക്കും നിന്റെ മുത്തശ്ശിയെ പോലെ മാലതിയും മക്കളും ഇവിടെ നിക്കുന്നത് തന്നാ ഇഷ്ട്ടം. ഇത് നിങ്ങടെയും കൂടി വീട് ആണ് കേട്ടോ "
ഷൈല ഒരു ഓര്മപെടുത്തൽ എന്നപോലെ പറഞ്ഞു. അനന്തു വെറുതെ തലയാട്ടി.
"നന്ദുവേട്ടാ ഇന്ന് അമ്പലത്തിലേക്ക് മീനാക്ഷി ചേച്ചി വന്നിനോ? "
"വന്നു അഞ്‌ജലി.. എന്തേ ? "
ഒന്നും മനസിലാകാത്തപോലെ അനന്തു അവളെ നോക്കി.
"ഏയ്യ് പുള്ളികാരിക്ക് എന്റെ നന്ദുവേട്ടനോട് ഒരു ലബ് ഇല്ലേ എന്ന് എനിക്ക് സംശയം ഉണ്ട് "
അഞ്‌ജലി മുഖത്തു ഒരുപാട് വികാരം വാരിപ്പൂശിക്കൊണ്ട് പറഞ്ഞു.
"ആരാണെന്ന പറഞ്ഞേ എന്റെ നന്ദുവേട്ടനോ? "
അനന്തു അവളെ നോക്കി വളിച്ച ചിരി സമ്മാനിച്ചു. അഞ്‌ജലി നാവിൽ പറ്റിപോയ വികട സരസ്വതിയെ മനസ്സിൽ പഴിച്ചുകൊണ്ട് അവനെ പാളി നോക്കി.
അഞ്ജലിയുടെ മുഖത്തു വിരിയുന്ന നാണം കണ്ട് അനന്തുവിന് ചിരിപൊട്ടി. കവിളൊക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയെന്നു അവനു തോന്നി. മുത്തശ്ശിയുടെ അതേ സൗന്ദര്യവും ഛായയും ആണ് അവൾക്ക് കിട്ടിയിരിക്കുന്നതെന്നു അത്ഭുതത്തോടെ അവൻ ഓർത്തു.
ആരെയും കൊതിപ്പിക്കുന്ന അവളുടെ റോസിതൾ പോലുള്ള അധരങ്ങളും അതിൽ വിരിയുന്ന പാൽ പുഞ്ചിരിയുമാണ് അവളുടെ അഴകിനെ വർധിപ്പിക്കുന്നതെന്നു അനന്തുവിന് തോന്നി.
"ഹാ അതേ എന്റെ നന്ദുവേട്ടൻ.. എന്തേ പിടിച്ചില്ലേ? "
"പിന്നേ... എനിക്ക് ക്ഷ പിടിച്ചിരിക്കുന്നു. "
അനന്തു പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു. അഞ്ജലിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി.
പൊട്ടിചിരിച്ചുകൊണ്ടിരുന്ന അനന്തു പൊടുന്നനെ അത് നിർത്തി. എന്തോ ആലോചിച്ച ശേഷം അവൻ
💬 Comments
View all comments