Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
മട്ടിൽ പറഞ്ഞു. ശേഷം അവൻ ബുള്ളെറ്റിലേക്ക് കേറാൻ തുനിഞ്ഞു.
"എങ്ങോട്ടാ എന്റെ ദേവേട്ടന്റെ വണ്ടിയും കൊണ്ട്? അതിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും"
കണ്ണുകൾ ഒക്കെ ചുവന്നു മുഖമൊക്കെ വലിഞ്ഞു മുറുകി ഉച്ചത്തിൽ ലക്ഷ്മി വിളിച്ചു പറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കാനാവാതെ അവൾ കിതച്ചു. അവളുടെ ഒച്ചപ്പാട് കേട്ട് എല്ലാവരും ഇറയത്തേക്ക് ഓടി വന്നു.
"എന്താ ഇവിടെ പ്രശ്നം? എന്താ മോളെ ഉണ്ടായേ? "
ശങ്കരൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു.
"കണ്ടില്ലേ അച്ഛാ... ഈ ദുഷ്ടൻ എന്റെ ദേവേട്ടന്റെ വണ്ടിയുംകൊണ്ട് പോകുന്നത്. "
"മോളെ അത് ഞാൻ അനന്തുവിന് സന്തോഷത്തോടെ കൊടുത്ത സമ്മാനമാ.. അങ്ങനൊന്നും പറയല്ലേ "
"എന്തിനാ അച്ഛാ എന്നോട് ഈ ചതി ചെയ്തേ? എന്റെ അനുവാദം ഇല്ലാതെ ദേവേട്ടന്റെ മുറിയും സാധങ്ങളും ഇവന് കൊടുത്തു. ഈ വണ്ടിയും എന്തിനാ കൊടുത്തേ അവന്? ദേവേട്ടന്റെ ജീവനായിരുന്നില്ലേ ഇത്? അത് വേറാർക്കേലും കൊടുക്കാനുള്ളതാണോ ഇങ്ങനെ ? "
ലക്ഷ്മി കോപം നിയന്ത്രിക്കാനാവാതെ ഉറഞ്ഞു തുള്ളി. അതോടൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
കരച്ചിലിന്റെ ലാഞ്ഛനയുളള ആ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ തറച്ചു കയറി.അതോടെ അവൾ ശങ്കരന്റെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടി.
"ഇത് മറ്റാരുമല്ലല്ലോ മോളെ ,നമ്മുടെ മാലതിയുടെ മോനല്ലെ? നമ്മുടെ അനന്തു.. ദേവൻ നോക്കിയിരുന്ന പോലെ തന്നെ അവനും ഈ വണ്ടി പൊന്നുപോലെ നോക്കും. "
ശങ്കരൻ അവളെ അശ്വസിപ്പിക്കുവാനായി പറഞ്ഞു.വെള്ളപ്പാച്ചിൽ പോലെ ഒഴുകി തുടങ്ങിയ കണ്ണുനീർ അയാളുടുത്തിരുന്ന ഷർട്ടിലേക്ക് പറ്റിപ്പിടിച്ചു.
"ഇല്ലച്ഛാ ഒരാൾക്കും ദേവേട്ടനെ പോലെ ആ
💬 Comments
View all comments