0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 1004

ഉച്ചത്തിൽ അലറി. ആ അലർച്ച കേട്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു.

എന്നിട്ട് ചുറ്റും പാടും തല ചരിച്ചു നോക്കി. അനന്തുവിനെ കണ്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി വിളിച്ചു.

"ദേവേട്ടാ.....  "

"കല്യാണീ.... "

അനന്തു വിശ്വാസം വരാതെ അവളെ തന്നെ ഉറ്റു നോക്കി.അവളുടെ പിടയ്ക്കുന്ന പൂച്ചക്കണ്ണുകൾക്കും വിറയ്ക്കുന്ന അധരങ്ങൾക്കും തന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.

അപ്പോഴേക്കും കല്യാണി അനന്തുവിനെ കണ്ട സന്തോഷത്തിൽ കൈകൾ നീട്ടി അവനെ മാടി വിളിച്ചു. കല്യാണിയുടെ നിറഞ്ഞ മാറിൽ മുഖം പൂഴ്ത്തി വക്കാൻ കൊതിച്ചു അനന്തു അവളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും കല്യാണിയുടെ തലയ്ക്ക് പിന്നിൽ മരക്കഷ്ണം വച്ച് പ്രഹരം കിട്ടിയതും ഒരുമിച്ചായിരുന്നു.

തലയ്ക്ക് പിറകിൽ ആഘാതമേറ്റ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.പിന്നിൽ ഒരു വഷളൻ ചിരിയോടെ കൈലിമുണ്ടും ഷർട്ടുമണിഞ്ഞ അതേ ആൾ നിൽക്കുന്നത് കണ്ട് അനന്തു ഞെട്ടി.

"കല്യാണി.... മോളെ "

അനന്തു അലറിക്കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നിരുന്നു. നിലത്തിരുന്ന് കല്യാണിയുടെ തലയെടുത്ത് മടിയിലേക്ക് വച്ച് അവൻ വിങ്ങിപ്പൊട്ടി.

"കല്യാണിക്കുട്ടി.... മോളെ... "

അനന്തു അലറിക്കൊണ്ട് അവളുടെ ചോര കിനിഞ്ഞു വന്ന കവിളുകളിലും നെറുകയിലും പതിയെ തലോടി.

"ദേവേട്ടാ....ക... കല്യാണി...ക്ക്... വേദനി...ക്കുണു "

വാക്കുകൾ കിട്ടാതെ അവൾ വിക്കി

"എന്റെ മോളെ നിനക്ക് ഒന്നുല്ലട്ടോ.. നിന്റെ ദേവേട്ടനല്ലെ കൂടെയുള്ളേ, എന്റെ കല്യാണിക്ക് ഒന്നുല്ലാട്ടോ "

അനന്തു വിതുമ്പിക്കൊണ്ട് പറഞ്ഞു. ചോരയിൽ കുളിച്ച മുഖവുമായുള്ള കല്യാണിയുടെ കിടപ്പ് കണ്ട്, അവൾ സഹിക്കുന്ന വേദന കണ്ട് അനന്തുവിന്റെ നെഞ്ച് പിടച്ചു.

"ദേവേ... ട്ടാ നിക്ക്"

"മോളെ കല്യാണി"

"ദേവ....... "പറഞ്ഞു തീരുംമുമ്പേ കല്യാണിയുടെ ശരീരത്തിൽ നിന്നും ജീവന്റെ അവസാന കണികയും പറന്നകന്നിരുന്നു.

അവളുടെ അനക്കമറ്റ ശരീരത്തെ നോക്കി അനന്തു ഒരു മരപ്പാവയെ പോലെയിരുന്നു. ജീവന്റെ പാതി തന്നിൽ നിന്നും വേർപെടുന്നതിന്റെ വേദന സഹിക്കാനാവാതെ അവൻ പൊട്ടി കരഞ്ഞു.

തന്റെ

💬 Comments

View all comments